Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്‍ഡോ​ര്‍ വി​നോ​ദ...

ഇ​ന്‍ഡോ​ര്‍ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ഘോ​ഷ​ത്തി​ര​ക്ക് കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​ന​മൊ​രു​ക്കി യാ​സ്​ ഐ​ല​ൻ​ഡ്​

text_fields
bookmark_border
ഇ​ന്‍ഡോ​ര്‍ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ഘോ​ഷ​ത്തി​ര​ക്ക് കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ പ്ര​വേ​ശ​ന​മൊ​രു​ക്കി യാ​സ്​ ഐ​ല​ൻ​ഡ്​
cancel

അ​ബൂ​ദ​ബി: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ എ​മി​റേ​റ്റി​ലെ ഇ​ന്‍ഡോ​ര്‍ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്കേ​റി. വേ​ന​ല​വ​ധി ദി​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​മാ​യി കു​ടും​ബ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത് ഇ​ന്‍ഡോ​ര്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്കാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്നോ ​പാ​ര്‍ക്കു​ക​ളി​ലൊ​ന്നാ​യ സ്നോ ​പാ​ര്‍ക്ക് അ​ബൂ​ദ​ബി​യി​ലേ​ക്ക്​ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​രു​പ​തി​ലേ​റെ റൈ​ഡു​ക​ളാ​ണ് പാ​ര്‍ക്കി​ലു​ള്ള​ത്. പാ​ര്‍ക്കി​ലെ ശൈ​ത്യ​ത്തി​ലേ​ക്കെ​ത്തു​ന്ന ഏ​തു പ്രാ​യ​ക്കാ​ര്‍ക്കു​മു​ള്ള വ​സ്ത്ര​ങ്ങ​ള്‍ പാ​ര്‍ക്കി​ല്‍ ക​രു​തി​യി​ട്ടു​ണ്ട്. ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ​യും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12 വ​രെ​യു​മാ​ണ് സ്നോ ​പാ​ര്‍ക്കി​ന്റെ പ്ര​വ​ര്‍ത്ത​നം.

വേ​ന​ല​വ​ധി ആ​ഘോ​ഷ​മാ​ക്കാ​ന്‍ 12 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് സെ​പ്റ്റം​ബ​ര്‍ 30 വ​രെ സൗ​ജ​ന്യ പ്ര​വേ​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്​ യാ​സ് ഐ​ല​ന്‍ഡ്. കു​ട്ടി​ക​ള്‍ക്കാ​യി മി​റാ​ല്‍ ഡെ​സ്റ്റി​നേ​ഷ​നും ഒ​ട്ടേ​റെ പാ​ക്കേ​ജു​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. യാ​സ് ഐ​ല​ന്‍ഡി​ന്റെ വെ​ബ്‌​സൈ​റ്റി​ല്‍ കു​ട്ടി​ക​ളു​ടെ പാ​ക്കേ​ജു​ക​ള്‍ ല​ഭ്യ​മാ​ണ്. ഡ​ബ്ല്യു അ​ബൂ​ദ​ബി യാ​സ് ഐ​ല​ന്‍ഡ്, ക്രൗ​ണ്‍ പ്ലാ​സ അ​ബൂ​ദ​ബി യാ​സ് ഐ​ല​ന്‍ഡ്, ദ ​ഡ​ബ്ല്യു.​ബി അ​ബൂ​ദ​ബി ക്യു​രി​യോ ക​ല​ക്ഷ​ന്‍ ബൈ ​ഹി​ല്‍ട്ട​ണ്‍ എ​ന്നീ ഹോ​ട്ട​ലു​ക​ള്‍ കു​ട്ടി​ക​ള്‍ക്ക് സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വു​മാ​ണ് ഒ​രു​ക്കി​യ​ത്.

യാ​സ് ഐ​ല​ന്‍ഡി​ലെ തീം ​പാ​ര്‍ക്കു​ക​ളി​ലും കു​ട്ടി​ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി സ​മ​യം ചെ​ല​വി​ടാം. ഫെ​റാ​രി വേ​ള്‍ഡ് അ​ബൂ​ദ​ബി​യി​ലും യാ​സ് മ​റീ​ന സ​ര്‍ക്യൂ​ട്ടി​ലും കു​ട്ടി​ക​ള്‍ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. സൗ​ജ​ന്യ ബ​സ് സ​ര്‍വി​സ് സേ​വ​ന​വും ല​ഭ്യ​മാ​ണ്.

ഒ​ട്ടേ​റെ ജ​ല​വി​നോ​ദ​ങ്ങ​ളും റ​സ്റ്റാ​റ​ന്റു​ക​ളു​മു​ള്ള യാ​സ് ബീ​ച്ചി​ലും 11 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഞാ​യ​ര്‍ മു​ത​ല്‍ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മു​തി​ര്‍ന്ന​വ​ര്‍ക്ക് 60 ദി​ര്‍ഹ​വും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി ദി​ന​ങ്ങ​ളി​ലും മു​തി​ര്‍ന്ന​വ​ര്‍ക്ക് 120 ദി​ര്‍ഹ​വു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. യാ​സ് ബീ​ച്ചി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക് ബീ​ച്ചി​ലെ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

സ​ന്ദ​ര്‍ശ​ക​രെ ക​ട​ലി​ന്റെ അ​ടി​യി​ല്‍ കൊ​ണ്ടു​പോ​യി കാ​ണി​ക്കു​ന്ന അ​ബൂ​ദ​ബി​യി​ലെ മെ​ഗാ തീം ​പാ​ര്‍ക്കാ​യ സീ ​വേ​ള്‍ഡ് അ​ബൂ​ദ​ബി​യി​ലും തി​ര​ക്കേ​റു​ന്നു​ണ്ട്. ജീ​വി​ക​ളു​ടെ പ്ര​കൃ​തി​ദ​ത്ത ആ​വാ​സ​വ്യ​വ​സ്ഥ​ക്ക് സ​മാ​ന​മാ​ണ് അ​ബൂ​ദ​ബി സീ​വേ​ള്‍ഡി​ല്‍ സ​ജ്ജ​മാ​ക്കു​ന്ന​ത്. ഭൂ​മി​യി​ലെ ജീ​വി​തം സ​മു​ദ്ര​ത്തി​ലെ ജീ​വി​ത​വു​മാ​യി എ​ങ്ങ​നെ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന് സീ​വേ​ള്‍ഡ് അ​ബൂ​ദ​ബി വ​ര​ച്ചു​കാ​ട്ടു​ന്നു​ണ്ട്.

യാ​സ് സീ​വേ​ള്‍ഡ് റി​സ​ര്‍ച് ആ​ന്‍ഡ് റെ​സ്‌​ക്യൂ അ​ബൂ​ദ​ബി​യെ​ന്ന പേ​രി​ല്‍ സ​മു​ദ്ര ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​നു മാ​ത്ര​മാ​യൊ​രു കേ​ന്ദ്ര​വും യാ​സ് ഐ​ല​ന്‍ഡി​ലു​ണ്ട്. സ​മു​ദ്ര വ​ന്യ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ആ​വാ​സ വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​മെ​ല്ലാം പൊ​തു​ജ​ന​ങ്ങ​ളെ ഉ​ദ്ബോ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം. വേ​ന​ല​വ​ധി​ക്കൊ​പ്പം പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളും​കൂ​ടി എ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്ക്​ വ​ർ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsfree entryYas Island
News Summary - Free entry for kids at indoor entertainment centers to Yas Island
Next Story