ക്രൊക്കോഡൈൽ പാർക്കിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം
text_fieldsദുബൈ: സ്കൂൾ വേനലവധിയോടനുബന്ധിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ദുബൈയിലെ ക്രൊക്കോഡൈൽ പാർക്കിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. 11വയസ്സ് വരെയുള്ള കുട്ടികൾക്കാണ് വ്യത്യസ്ത മുതലകളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ പാർക്കിലേക്ക് സൗജന്യമായി പ്രവേശിക്കാനാകുക. സാധാരണ പാർക്കിലേക്ക് പ്രവേശനത്തിന് മുതിർന്നവർക്ക് 95 ദിർഹമും കുട്ടികൾക്ക് 75 ദിർഹമുമാണ് നിരക്ക്. അതേസമയം മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം നേരത്തെ തന്നെ സൗജന്യമാണ്. മുതലകളുടെ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നൽകുന്നതിന് ലോക മുതല ദിനാചരണത്തോടനുബന്ധിച്ച് മുതലകളുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി സാമൂഹിക മാധ്യമ കണ്ടന്റ് ക്രിയേറ്റർമാർക്കായി പാർക്ക് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

