Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2020 6:59 AM IST Updated On
date_range 25 July 2020 6:59 AM ISTസൗജന്യ കോവിഡ് പരിശോധന : ഷാർജയിലെ സർക്കാർ ജീവനക്കാർക്കും കുടുംബങ്ങൾക്കും
text_fieldsbookmark_border
ഷാർജ: ഷാർജയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്കും കുടുംബങ്ങൾക്കും സൗജന്യമായി കോവിഡ് പരിശോധന നടത്തുമെന്ന് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. എക്സ്പോ സെൻറർ, ഗോൾഫ് ആൻഡ് ഷൂട്ടിങ് ക്ലബിലുമാണ് പരിശോധന. പൗരന്മാർ, താമസക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവരുൾപ്പെടെ എല്ലാ സർക്കാർ ജീവനക്കാരുടെയും ആരോഗ്യം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പരിശോധനക്കായി ഉത്തരവിട്ടതെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും എസ്.എച്ച്.ആർ.ഡി ചെയർമാനുമായ ഡോ. താരിഖ് സുൽത്താൻ ബിൻ ഖാദിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
