പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കൗണ്‍സലിങ്ങുമായി സി.ബി.എസ്.ഇ
text_fieldsറാസല്‍ഖൈമ: പരീക്ഷ അടുത്തതോടെ കുട്ടികള്‍ വിഷമത്തിലും സമ്മര്‍ദത്തിലുമാവുന്നുണ്ടോ? പേടിയകറ്റാന്‍ സി.ബി.എസ്.ഇ സൗജന്യ കൗണ്‍സലിങ് ഒരുക്കുന്നു. 90 പ്രധാന അധ്യാപകരെയാണ് ഇതിനായി പ്രത്യേകം പരിശീലിപ്പിച്ചിരിക്കുന്നത്. യുഎ.ഇയില്‍ റാക് സ്കോളേഴ്സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം. അബൂബക്കറാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക. നിരവധി വര്‍ഷങ്ങളായി കൗണ്‍സലിങ് നടത്തിവരുന്ന ഇദ്ദേഹം മംഗലാപുരം സ്വദേശിയാണ്. മലയാളത്തിലും ഇംഗ്ളീഷിലും ഹിന്ദിയിലും കന്നടയിലും ഉറുദുവിലും ഒഴുക്കോടെ സംസാരിക്കുന്ന പ്രഫസറെ 050 5794542 എന്ന നമ്പറില്‍ രക്ഷിതാക്കള്‍ക്കോ കുട്ടികള്‍ക്ക് നേരിട്ടോ വിളിച്ച് മാര്‍ഗനിര്‍ദേശം തേടാം.

രാവിലെ എട്ട് മുതല്‍ 12 വരെയാണ് സി.ബി.എസ്.ഇ നിശ്ചയിച്ച സമയമെങ്കിലും കുട്ടികള്‍ക്കായി 24 മണിക്കൂറും നിര്‍ദേശം നല്‍കാന്‍ സന്നദ്ധനാണെന്ന് പ്രൊഫ. എം. അബൂബക്കര്‍ ‘ഗള്‍ഫ്മാധ്യമ’ത്തെ അറിയിച്ചു. പരീക്ഷാ ഭയത്തിനു പുറമെ ഭാവി പഠനം സംബന്ധിച്ച ഭീതികളും കുട്ടികളും രക്ഷിതാക്കളും ഉന്നയിക്കാറുണ്ട്. കുട്ടികള്‍ ഉന്നയിക്കുന്ന വിഷയങ്ങളും വിഷമങ്ങളും രഹസ്യമായി സൂക്ഷിച്ച് അവയെ നേരിടാനുള്ള ലളിത മാര്‍ഗങ്ങളാണ് നിര്‍ദേശിക്കുക. ടെലി കൗണ്‍സിലിങിന് പുറമെ counselling.cecbse@gmail.com എന്ന ഇമെയില്‍ മുഖേനയും www.cbse.nic.in വെബ് സൈറ്റ് വഴിയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമുള്ള നിര്‍ദേശങ്ങളും മന$ശാസ്ത്ര കൗണ്‍സിലിങ് ലഭിക്കുമെന്നും സി.ബി.എസ്.ഇ പി.ആര്‍.ഒ രമ ശര്‍മ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
