ഷിഫ അൽജസീറ ക്ലിനിക് ഫഹാഹീൽ ബ്രാഞ്ചിൽ സൗജന്യ കൺസൽട്ടേഷൻ
text_fieldsകുവൈത്ത് സിറ്റി: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഷിഫ അൽജസീറ ക്ലിനിക് ഫഹാഹീൽ ബ്രാഞ്ചിൽ സൗജന്യ കൺസൽട്ടേഷൻ. ഈ മാസം 24, 25, 26 തീയതികളിലാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാകുക. ഫെബ്രുവരി 28 വരെ ഡയബറ്റിസ്, കൊളസ്ട്രോൾ, യൂറിക് ആസിഡ്, കരൾ, കിഡ്നി, ഓർത്തോ, ഹെയർ ഹെൽത്ത് പരിശോധനകൾക്ക് ഇളവോടുകൂടിയ പാക്കേജ് അവതരിപ്പിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
സൗജന്യ കൺസൽട്ടേഷനിൽ ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്, ഒഫ്താൽമോളജി, ഡെർമറ്റോളജി, ഡെന്റൽ, ഇ.എൻ.ടി വിഭാഗങ്ങളിൽ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താം. ലബോറട്ടറി, എക്സ് റേ, ഫിസിയോ തെറപ്പി എന്നിവയിൽ 50 ശതമാനം നിരക്കിളവും ഈ ദിവസങ്ങളിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 23919020, 65959534 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

