ദശലക്ഷം അറബ് യുവാക്കള്‍ക്ക് യു.എ.ഇ സൗജന്യ കോഡിങ് പരിശീലനം നൽകും
text_fieldsദുൈബ: പത്ത് ലക്ഷം അറബ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കമ്പ്യൂട്ടര്‍ പ്രോഗ്രാമിങില്‍ പരിശീലനം നല്‍കാന്‍ യു.എ.ഇ പദ്ധതി നടപ്പാക്കുന്നു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് അറബ് പ്രോഗ്രാമര്‍മാരെ വാര്‍ത്തെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ‘വണ്‍ മില്യന്‍ അറബ് കോഡേഴ്സ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ആധുനിക ലോകത്തിെൻറ ഭാഷ കോഡിങ്ങാണ്. ഈ രംഗത്ത് അറബ് യുവാക്കള്‍ക്ക് കഴിവും പ്രാപ്തിയും നല്‍കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ഭാവിയിലെ തൊഴില്‍രംഗത്ത് ഇത് കൂടുതല്‍ അവസരങ്ങള്‍ അറബ് യുവാക്കള്‍ക്ക് തുറന്നു നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫൗണ്ടേഷനാണ് പദ്ധതി നടപ്പാക്കുന്നത്. കോഡിങ് പരിശീലനത്തിന് തയാറുള്ള അറബ് വിദ്യാര്‍ഥികള്‍ക്ക് www.arabcoders.ae എന്ന് വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പിന്തുണയോടെ നടക്കുന്ന പരിശീലന പരിപാടി സൗജന്യമായിരിക്കും. പരിശീനത്തിന് തയാറാകുന്ന അധ്യാപകര്‍ക്ക് ആനുകൂല്യം നല്‍കാനായി ദശലക്ഷം ഡോളറും മാറ്റിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
