Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗ​ജ​ന്യ ബ​സ് യാ​ത്ര...

സൗ​ജ​ന്യ ബ​സ് യാ​ത്ര ചെ​യ്യാം, ‘അ​ബൂ​ദ​ബി ലി​ങ്കി’​ലൂ​ടെ

text_fields
bookmark_border
Free bus travel through Abu Dhabi Link
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ ആ​ഗ്ര​ഹ​മു​ള്ള​വ​ര്‍ക്ക് സൗ​ജ​ന്യ ബ​സ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഇ​തി​നാ​യി അ​ബൂ​ദ​ബി ലി​ങ്ക് ബ​സ് സേ​വ​നം മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ഭി​ക്കും. അ​ബൂ​ദ​ബി​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക് ന​ഗ​ര​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു സൗ​ജ​ന്യ ബ​സ് യാ​ത്ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്ര​മേ ഈ ​സ​ര്‍വീ​സ് ല​ഭ്യ​മാ​വൂ. ചി​ല​യി​ട​ങ്ങ​ളി​ലേ​ക്ക്​ പ​ര​മാ​വ​ധി ര​ണ്ട്​ ദി​ര്‍ഹ​മാ​ണ് യാ​ത്രി​ക​ര്‍ക്ക് അ​ബൂ​ദ​ബി ലി​ങ്ക് സ​ര്‍വീ​സി​ല്‍ ടി​ക്ക​റ്റി​ന​ത്തി​ല്‍ ചെ​ല​വ് വ​രി​ക. സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡ്, യാ​സ് ഐ​ല​ന്‍ഡ്, അ​ല്‍ റാ​ഹ, ഷ​ഹാ​മ, അ​ല്‍ ബാ​ഹി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ബ​സ് സ​ര്‍വീ​സ് ഉ​ണ്ടാ​വു​ക. രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 11 വ​രെ ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്.

ഹി​ദ്ദ് അ​ല്‍ സ​അ​ദി​യാ​ത്ത്, സ​അ​ദി​യാ​ത്ത് ബി​ച്ച് വി​ല്ലാ​സ്, സ​അ​ദി​യാ​ത്ത് ബീ​ച്ച് റെ​സി​ഡ​ന്‍സ​സ്, ജു​മൈ​റ റി​സോ​ര്‍ട്ട്-​സ​അ​ദി​യാ​ത്ത് ഐ​ല​ന്‍റ്, സ​അ​ദി​യാ​ത്ത് ബി​ച്ച് ക്ല​ബ്ബ്, സ​അ​ദി​യാ​ത്ത് ബീ​ച്ച് ഗോ​ള്‍ഫ് ക്ല​ബ്ബ്, സ​അ​ദി​യാ​ത്ത് ഹോ​ട്ട​ല്‍ ഏ​രി​യ​ക​ള്‍, സ​അ​ദി​യാ​ത്ത് ക​ള്‍ച്ച​റ​ല്‍ ഡി​സ്ട്രി​ക്ട്, ലൂ​വ്‌​റേ അ​ബൂ​ദ​ബി മ്യൂ​സി​യം, മം​ഷ അ​ല്‍ സ​അ​ദി​യാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും അ​ബൂ​ദ​ബി ലി​ങ്കി​ന്‍റെ സ​ര്‍വീ​സു​ണ്ട്.

ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ല്‍ നി​ന്നും ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നും അ​ബൂ​ദ​ബി ലി​ങ്ക് ആ​പ്പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്ത ശേ​ഷം ആ​പ് തു​റ​ക്കു​മ്പോ​ള്‍ വൈ​ഫൈ, അ​ല്ലെ​ങ്കി​ല്‍ ഫോ​ണ്‍ ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ല്‍കേ​ണ്ട​തു​ണ്ട്. ആ​ദ്യ​മാ​യി തു​റ​ക്കു​മ്പോ​ള്‍ ലോ​ഗി​ന്‍ ചെ​യ്യു​ന്ന​തി​നാ​യി പേ​ര്, ഇ​മെ​യി​ല്‍ വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ക​യും പാ​സ് വേ​ഡ് നി​ര്‍മി​ക്കു​ക​യും വേ​ണം. ഇ​തി​നു ശേ​ഷം നെ​ക്സ്റ്റ് എ​ന്ന ബ​ട്ട​ണി​ല്‍ അ​മ​ര്‍ത്തി​യാ​ല്‍ ആ​പ്പി​ന് ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ അ​നു​മ​തി ന​ല്‍ക​ണം. ബ​സ് ബു​ക്കി​ങ് ചെ​യ്യു​ന്ന​തി​ന് ഇ​ത് അ​നി​വാ​ര്യ​മാ​ണ്.

യാ​ത്ര തു​ട​ങ്ങേ​ണ്ട​തും അ​വ​സാ​നി​ക്കു​ന്ന​തു​മാ​യ സ്ഥ​ല​ങ്ങ​ള്‍ ന​ല്‍കി​യാ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ നി​ല​വി​ലു​ള്ള ബ​സ് സ​ര്‍വീ​സു​ക​ള്‍ പ​രി​ശോ​ധി​ച്ച് ഇ​വ കാ​ണി​ക്കും. ബ​സ് ന​മ്പ​ര്‍, ബ​സ് ഐ​ഡി, ഡ്രൈ​വ​റി​ന്‍റെ പേ​ര് അ​ട​ക്ക​മു​ള്ള​വ​യാ​ണ് ഈ ​സ​മ​യം കാ​ണി​ക്കു​ക. അ​ല്‍ ഷ​ഹാ​മ മേ​ഖ​ല​യി​ൽ ര​ണ്ട്​ ദി​ര്‍ഹ​മാ​ണ് ടി​ക്ക​റ്റ് ചാ​ര്‍ജ്. യാ​സ് ഐ​ല​ന്‍ഡി​ലും സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡി​ലും നി​ല​വി​ല്‍ സ​ര്‍വീ​സ് സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Free bus travelAbu Dhabi Link
News Summary - Free bus travel through 'Abu Dhabi Link'
Next Story