‘ഹാർമോണിയസ് കേരള’യിലേക്ക് സൗജന്യ ബസ് സർവിസ്
text_fieldsഅബൂദബി: ഇന്ന് അൽ ഹുദൈരിയാത്ത് ദ്വീപിലെ 321 സ്പോർട്സ് വേദിയിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന സംഗീതരാവായ ‘ഹാർമോണിയസ് കേരള’യിലേക്ക് സൗജന്യ ബസ് സർവിസ് ഏർപ്പെടുത്തി.
ടിക്കറ്റ് സ്വന്തമാക്കിയ സന്ദർശകർക്ക് ബസ് സർവിസ് ഉപയോഗപ്പെടുത്താം. അബൂദബിയിലെ മൂന്ന് സ്ഥലങ്ങളിൽനിന്നാണ് സർവിസ്. വൈകീട്ട് 4.30ന് ബസ് പുറപ്പെടും. ടിക്കറ്റ് എടുത്തവർ ഉച്ചക്ക് 12 മണിക്കു മുമ്പ് വിളിച്ച് സീറ്റുകൾ ഉറപ്പാക്കണം. അബൂദബിയിലെ മദീനത്ത് സായിദ് പോസ്റ്റ് ഓഫിസിന് സമീപം (0507725617), മുസഫ സനയ്യ എം38 (0503652044), ശാബിയ 12 മോഡൽ സ്കൂളിന് സമീപം ( 0503440361) എന്നീ പോയന്റുകളിൽനിന്നാണ് ബസ് പുറപ്പെടുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

