സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇൻകാസ് ഗ്ലോബൽ കമ്മിറ്റി അംഗം നാദിർഷ അലി അക്ബർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ, ഷുഹൈബ് എന്നിവരുടെ രക്തസാക്ഷി ദിനങ്ങളോടനുബന്ധിച്ച് ഇൻകാസ് ദുബൈ എറണാകുളം ജില്ല കമ്മിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കറാമയിലെ ആയുർ മിനാർ കോട്ടക്കൽ ആയുർവേദിക് സെന്ററിൽ നടന്ന ക്യാമ്പിൽ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയും പങ്കെടുത്തു.
ഇൻകാസ് ദുബൈ എറണാകുളം ജില്ല കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല സയാനി അധ്യക്ഷത വഹിച്ചു. ഇൻകാസ് ഗ്ലോബൽ കമ്മിറ്റി അംഗം നാദിർഷ അലി അക്ബർ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.ഇൻകാസ് ദുബൈ കമ്മിറ്റി പ്രസിഡന്റ് റഫീഖ് മട്ടന്നൂർ വിശിഷ്ടാതിഥിയായിരുന്നു.
യോഗത്തിൽ, ഇൻകാസ് ദുബൈ എറണാകുളം കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അനീഷ് വർഗീസ് സ്വാഗതം ആശംസിച്ചു. ട്രഷറർ ബേസിൽ ജോൺ നന്ദി പറഞ്ഞു. ഇൻകാസ് നേതാക്കളായ ബിബിൻ ജേക്കബ്, ഷൈജു അമ്മാനപ്പാറ, സാദിഖ് അലി, ഷിജോ കോലഞ്ചേരി, അരീഷ് അബൂബക്കർ, ജിൻസി, പ്രജീഷ് വിളയിൽ, സജി ബേക്കൽ, ബിജു കാഞ്ഞങ്ങാട്, വിഷ്ണു ഉദയഭാനു, ജിമ്മി അങ്കമാലി, ഷഫീഖ് കളമശ്ശേരി, റിൻസൺ സെബാസ്റ്റ്യൻ, ജിമ്മി അങ്കമാലി, ജിബിൻ ജോഷി, ആഷിക് മജീദ്, സഗീർ ആലുവ, ഹാസിം ഖാലിദ്, ശ്യാം കുമാർ, മണികണ്ഠൻ മേനിക്കോട് തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.

