Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആർ.ടി.എ ഡ്രൈവർമാർക്കും...

ആർ.ടി.എ ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും സൗജന്യ ​പ്രവേശനം

text_fields
bookmark_border
ആർ.ടി.എ ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും സൗജന്യ ​പ്രവേശനം
cancel

ദുബൈ: ടാക്​സി ഡ്രൈവർമാർക്കും നിർമാണ തൊഴിലാളികൾക്കും എക്​സ്​പോ വേദിയിലേക്ക്​ സൗജന്യ പ്രവേശനം. നേരത്തെ വീട്ടുജോലിക്കാർക്കും ആയമാർക്കും​ സൗജന്യപ്രവേശനം അനുവദിച്ചതിന്​ പിന്നാലെയാണ്​ കൂടുതൽ മേഖലയിലേക്ക്​ സൗജന്യം വ്യാപിപ്പിച്ചത്​. 18 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന്​ മുകളിലുള്ളവർ നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടവർക്കും ടിക്കറ്റ്​ വേണ്ടെന്ന്​ നേരത്തെ അറിയിച്ചിരുന്നു.

ആർ.ടി.എയുടെ കീഴിൽ ജോലി ചെയ്യുന്ന ബസ്, ടാക്​സി ഡ്രൈവർമാർക്കാണ്​ സൗജന്യ ​പ്രവേശനം. ആറ്​ മാസത്തിൽ ഒരിക്കൽ മാത്രമാണ്​ സൗജന്യം. റെസിഡൻറ്​ വിസ, ആർ.ടി.എ ഐഡി കാർഡ്​ എന്നിവ കാണിച്ചാൽ എക്​സ്​പോയിൽ പ്രവേശിക്കാം.

ഹോട്ടൽ, റസ്​റ്റാറൻറ്​, കഫേ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്​ ഈ മാസം സൗജന്യമായി എക്​സ്​്​പോ കാണാം. എക്​സ്​പോയിലെ ടിക്കറ്റ്​ ഓഫിസിൽ നേരി​ട്ടെത്തി മതിയായ രേഖകൾ നൽകിയാൽ സൗജന്യ ടിക്കറ്റ്​ ലഭിക്കും.

നിർമാണ തൊഴിലാളികൾക്ക്​ കൂട്ടത്തോടെ എക്​സ്​പോയിൽ എത്താനുള്ള വേദിയാണ്​ ഒരുക്കുന്നത്​. ഇതിനായി സ്​ഥാപനങ്ങളാണ്​ അപേക്ഷിക്കേണ്ടത്​. എക്​സ്​പോ സൈറ്റിൽ ജോലിചെയ്​ത തൊഴിലാളികൾക്കും ഈ ആനുകൂല്യം ലഭിക്കും. ഒരാൾക്ക്​ ഒരു ദിർഹം എന്നനിലയിൽ ഇതിനായി പ്രത്യേക ടിക്കറ്റ്​ ഏ​ർപ്പെടുത്തിയിട്ടുണ്ട്​. ഈ തുക കമ്പനികളാണ്​ അടക്കേണ്ടത്​. ഒാരോ സ്​ഥാപനത്തിലെയും സംഘങ്ങളായി വേണം എക്​സ്​പോയിലെത്താൻ.

വീട്ടുജോലിക്കാർക്കും ആയമാർക്കും റെസിഡൻറ്​സ്​ വിസ കോപ്പി ഹാജരാക്കിയാൽ എത്രതവണ വേണമെങ്കിലും മേളയിൽ പ്രവേശിക്കാം. എക്​സ്​പോ ടിക്കറ്റ്​ ബൂത്തിൽ വിസയും ജോലി തെളിയിക്കുന്ന രേഖയും കാണിച്ചാൽ പ്രവേശനത്തിനുള്ള അനുമതി ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021
News Summary - Free admission for RTA drivers and construction workers
Next Story