ഫ്രീക്സ് ഈദ് രാവ് സംഘടിപ്പിച്ചു
text_fieldsഅബൂദബി: തൃശൂർ ജില്ലയിലെ പാടൂർ ഫ്രീക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ യു.എ.ഇ കൂട്ടായ്മ അബൂദബിയിൽ ഈദ് രാവ് സംഘടിപ്പിച്ചു. ഫ്രീക്സിന്റെ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ കൺവീനർ ഹഫീസ് മുഹമ്മദ് അധ്യക്ഷത വഹിക്കുകയും ചെയർമാൻ ഹംസ തച്ചാറക്കൽ ഈദ് സന്ദേശം കൈമാറുകയും ചെയ്തു. തുടർന്ന് ക്ലബിന്റെ നേതൃത്വത്തിൽ വരാൻ പോകുന്ന കലാ കായിക മത്സരങ്ങൾ ചർച്ച ചെയ്യുകയും ഇതിനുവേണ്ടി തൈസീർ പുത്തൻപുരയിൽ, ഷാജി തറയിൽ, ഷെഫിൽ ഓട്ടി, ഹാരിഷ് ഓട്ടി എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. പരിപാടികൾക്ക് റിയാസ് അബ്ദുൽറഹ്മാൻ, ബിലു, ഷജീർ, നിഹാൽ, ഇസ്ഹാഖ്, ഇല്യാസ് സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി.
