വഞ്ചന: നിക്ഷേപകന് അനുകൂല വിധി
text_fieldsഅബൂദബി: കരാർ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകന് പണം തിരികെ നൽകാത്ത ഓൺലൈൻ നിക്ഷേപ സ്ഥാപനത്തിനെതിരെ വിധി പറഞ്ഞ് കോടതി. നിക്ഷേപിച്ച പണവും ലാഭവും അടക്കം 1,97,550 ദിര്‍ഹം തിരികെ നൽകണമെന്ന് അബൂദബി കൊമേഴ്സ്യല്‍ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ഉത്തരവിട്ടു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുക തിരികെ നല്‍കാതെ വന്നതോടെയാണ് നിക്ഷേപകന്‍ കോടതിയെ സമീപിച്ചത്. ലേല സ്ഥാപനവും ഉടമയും സംയുക്തമായി നിക്ഷേപകന്‍റെ പണവും അഞ്ച് ശതമാനം പലിശയും കോടതിച്ചെലവും നല്‍കണം.
ലേല സ്ഥാപനത്തിന്‍റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ വില്‍ക്കുന്നതിനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനാണ് സ്ഥാപനം പരാതിക്കാരനില്‍ നിന്ന് പണം വാങ്ങിയത്. നിക്ഷേപത്തിന് പ്രതിഫലമായി ലാഭത്തിന്‍റെ 15 ശതമാനം നല്‍കാമെന്നും സ്ഥാപനം കരാറില്‍ വ്യക്തമാക്കിയിരുന്നു. അക്കൗണ്ട് മുഖേനയും പണമായുമാണ് പരാതിക്കാരന്‍ ഇത്രയും തുക കൈമാറിയത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും നിക്ഷേപത്തുകയോ ലാഭവിഹിതമോ പരാതിക്കാരന് നല്‍കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

