ട്രാഫിക് പിഴയുടെ പേരിൽ തട്ടിപ്പ്; സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അബൂദബി പൊലീസ്
text_fieldsട്രാഫിക് പിഴയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ലിങ്കുകളിൽ ഒന്ന്. അബൂദബി പൊലീസ് പുറത്തുവിട്ടത്
അബൂദബി: ട്രാഫിക് പിഴയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പുലർത്തണമെന്ന് അബൂദബി പൊലീസിന്‍റെ മുന്നറിയിപ്പ്. പൊലീസിന്‍റെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ ട്രാഫിക് പിഴയുടെ പേരിൽ വാഹന ഉടമകൾക്ക് വ്യാജ ലിങ്കുകൾ അയക്കുന്നത്.
ഗതാഗത നിയമം ലംഘിച്ചുവെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്ക് ക്ലിക് ചെയ്യണമെന്നുമാണ് സന്ദേശത്തിലൂടെ തട്ടിപ്പുകാർ ആവശ്യപ്പെടുക. സ്വകാര്യ വ്യക്തി വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പാസ്വേഡുകൾ എന്നിവ കൈക്കലാക്കി ബാങ്ക് എകൗണ്ടിലെ പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യം.
വാട്‌സ്ആപ്, ഇ-മെയില്‍, ടിക് ടോക്ക്, ഫേസ്ബുക്ക്, എക്‌സ് എന്നീ സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളിലൂടെയാണ് വ്യാജ ലിങ്കുകൾ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം വ്യാജ ലിങ്കുകളുടെ ഉറവിടം ഏഷ്യൻ രാജ്യങ്ങളാണ്. തട്ടിപ്പുകള്‍ക്ക് ഇരയാവാതിരിക്കാന്‍ പാലിക്കേണ്ട മുൻകരുതലുകളും അബൂദബി പൊലീസ് വിശദീകരിക്കുന്നുണ്ട്.
വിശ്വസനീയമല്ലാത്ത ഉറവിടങ്ങളുമായി ഒരിക്കലും ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ കൈമാറരുത്. ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ പോലുള്ള അംഗീകൃത ആപ്പുകളില്‍ ലഭ്യമായ സര്‍ക്കാരിന്‍റെ ഔദ്യോഗിക ആപ്പുകളെ മാത്രമേ ഇക്കാര്യങ്ങള്‍ക്കായി ആശ്രയിക്കുക.
തട്ടിപ്പ് ശ്രമങ്ങള്‍ക്ക് ഇരയായാല്‍ ഉടന്‍ 8002626 നമ്പരില്‍ വിളിക്കുകയോ 2828 നമ്പരില്‍ എസ്.എം.എസ് അയക്കുകയോ ചെയ്യാം. അല്ലെങ്കിൽ അബൂദബി പൊലീസിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അമന്‍ സര്‍വിസ് മുഖേനയും തട്ടിപ്പ് റിപോര്‍ട്ട് ചെയ്യാമെന്ന് അബൂദബി പൊലീസ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

