Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാ​ർ​ട്ട്​​ടൈം...

പാ​ർ​ട്ട്​​ടൈം ജോ​ലി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്​

text_fields
bookmark_border
പാ​ർ​ട്ട്​​ടൈം ജോ​ലി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്​; മു​ന്ന​റി​യി​പ്പു​മാ​യി പൊ​ലീ​സ്​
cancel

ദു​ബൈ: പാ​ർ​ട്ട്​ ടൈ​മാ​യി വി​ദൂ​ര ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ, മെ​സേ​ജി​ങ്​ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ വ​ഴി​യു​ള്ള ഇ​ത്ത​രം​ ത​ട്ടി​പ്പു​ക​ളി​ൽ പ​ണം ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​. അ​ധി​ക വ​രു​മാ​നം നേ​ടാ​നു​ള്ള ആ​ളു​ക​ളു​ടെ ആ​ഗ്ര​ഹം മു​ത​ലെ​ടു​ത്താ​ണ്​ ഇ​ല്ലാ​ത്ത തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്. ല​ളി​ത​മാ​യ ഓ​ൺ​ലൈ​ൻ ജോ​ലി​യി​ലൂ​ടെ വേ​ഗ​ത്തി​ൽ വ​രു​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ വാ​ഗ്​​ദാ​നം. താ​ൽ​പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്ന്​ ര​ജി​സ്​​ട്രേ​ഷ​ൻ, അ​ക്കൗ​ണ്ട്​ ആ​ക്ടി​വേ​ഷ​ൻ ഫീ​സ് എ​ന്നി​വ​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്​ പ​തി​വ്. കൂ​ടാ​തെ വ്യ​ക്​​തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ, ബാ​ങ്ക്​ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും ചോ​ദി​ക്കാ​റു​ണ്ട്. ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ൾ അ​റി​യാ​തെ അ​വ​രു​ടെ ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ ദു​രൂ​ഹ​മാ​യ​തും നി​യ​മ​പ​ര​മ​ല്ലാ​ത്ത​തു​മാ​യ ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ൾ പി​ന്നീ​ടാ​ണ്​ ഇ​ര​ക​ൾ​ക്ക്​ ബോ​ധ്യ​പ്പെ​ടു​ക. ‘ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത’ വേ​ണ​മെ​ന്ന്​​ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്.

തൊ​ഴി​ൽ ദാ​താ​ക്ക​ൾ റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ഫീ​സ് ഒ​രി​ക്ക​ലും​ ഇ​ടാ​ക്കാ​റി​ല്ലെ​ന്നും വി​ദൂ​ര ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​രു​മാ​യി ഇ​ട​പെ​ടു​ന്ന​തി​നു മു​മ്പ്​ വി​ശ്വാ​സ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പൊ​ലീ​സ്​ അ​ഭ്യ​ർ​ഥി​ച്ചു. സ്ഥി​രീ​ക​രി​ക്കാ​ത്ത ഏ​ജ​ൻ​സി​ക​ൾ​ക്ക്​ വ്യ​ക്​​തി​ഗ​ത, ബാ​ങ്കി​ങ്​ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്ക​രു​ത്. ​ജോ​ലി​ക്കാ​യി ഒ​രി​ക്ക​ലും പ​ണം കൈ​മാ​റ​രു​ത്. ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​കാ​ര​വും വി​ശ്വാ​സ്യ​ത​യു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യി മാ​ത്രം ഇ​ട​പാ​ടു​ക​ൾ ന​ട​ത്ത​ണം. സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ 901 എ​ന്ന ന​മ്പ​റി​ൽ റി​പോ​ർ​ട്ട്​ ചെ​യ്യാം. ഇ-​ക്രൈം പ്ലാ​റ്റ്​​ഫോ​മി​ലും റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Fraud in the name of part-time job; Police issue warning
Next Story