നാലര പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിന് വിട; അലികുഞ്ഞി ഹാജി നാടണയുന്നു
text_fieldsഅലികുഞ്ഞി ഹാജി
ദുബൈ: യു.എ.ഇയിൽ സാമൂഹിക, സാംസ്കാരിക, രാഷ്്ട്രീയ സംഘടനാ രംഗത്ത് സുദീർഘചരിത്രം സൃഷ്്ടിച്ച് അലികുഞ്ഞി മടങ്ങുന്നു. യു.എ.ഇ കെ.എം.സി.സി കോഓഡിനേഷൻ കമ്മിറ്റിയുടെ പ്രഥമ ചെയർമാനും നിലവിൽ പ്രസിഡൻറുമായ ഇൗ തൃശൂർ ചാവക്കാട്ടുകാരൻ നാലു പതിറ്റാണ്ടു പിന്നിട്ട പ്രവാസത്തിന് വിട നൽകിയാണ് നാട്ടിലേക്ക് തിരികെ മടങ്ങുന്നത്.
1975 ബോംബെയിലെ മിഡ് ടൗൺ ഓട്ടോമൊബൈൽ എൻജിനീയറിങ് വർക് ഷോപ്പിൽ മെക്കാനിക്കൽ അസിസ്റ്റൻറ് ആയാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 1976 ഗ്രീൻ കോ അബൂദബിയിൽ ഡീസൽ മെക്കാനിക്കൽ ഹെൽപ്പറായി യു.എ.ഇയിലെത്തി.10 വർഷം പിന്നിട്ട ശേഷം 1985ൽ യു.എ.ഇ എയർഫോഴ്സിൽ എയർ ക്രാഫ്റ്റ് ഗ്രൗണ്ട് എക്യുപ്മെൻറ്സ് ടെക്നീഷ്യനായി ജോലി ചെയ്തു. തുടർന്ന് 2007 മുതൽ 2012 വരെ ഗാംകോ ആൻഡ് ആംറോക്ക് കമ്പനിയിലും എയർക്രാഫ്റ്റ് ഗ്രൗണ്ട് എക്യുപ്മെൻറ്സ് ടെക്നീഷ്യനായി ജോലി തുടർന്നു. 2012 മുതൽ ജി.എ.എൽ കമ്പനിയിൽ ടെക്നിക്കൽ സൂപ്പർവൈസർ ആയിട്ടാണ് ജോലിയിൽനിന്ന് വിരമിക്കുന്നത്.
കലാകായിക മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അലിക്കുഞ്ഞി, ഇന്തോനേഷ്യയിലെ ജകാർത്തയിലും യു.എ.ഇയിലും നടന്ന് തൈക്വാൻഡോ കരാട്ടേ ടൂർണമെൻറുകളിൽ സജീവ പങ്കാളിയായിരുന്നു. തേഡ് ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.കടപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് പി.വി. നസീറിെൻറ അധ്യക്ഷതയിൽ അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം കെ.എം.സി.സി തൃശൂർ ജില്ല ട്രഷറർ പി.വി. ജലാൽ ഉദ്ഘാടനം ചെയ്തു. വി.പി ഉമ്മർ, വി.എം. മുനീർ, മുസ്തഫ വലിയകത്ത്, ഹാഷിം ആർ.വി, നിഷാക് കടവിൽ, ഉമ്മർ സി.സി, ജലാൽ സി.കെ, ശിഹാബ് കെ.എസ്, ശിഹാബ് അറക്കൽ, മുനീർ ഈസ, ഷബീർ, ജലാൽ സി., സൈത് മുഹമ്മദ് പി.എ, റഷീദ് സി., അല്യമുണ്ണി സി.കെ, നാസർ സി.ബി എന്നിവർ സംസാരിച്ചു. ഫൈസൽ കടവിൽ സ്വാഗതവും ജാഫർ എ.വി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

