കാണാതായ നാലു വയസ്സുകാരനെ ദുബൈ പൊലീസ് കണ്ടെത്തി
text_fieldsദുബൈ പൊലീസ് കണ്ടെത്തിയ നാലു വയസ്സുകാരൻ മാതാപിതാക്കൾക്കൊപ്പം
ദുബൈ: രാത്രിയിൽ മാതാപിതാക്കളോടൊപ്പം അത്താഴം കഴിക്കാനെത്തി, കാണാതായ നാലു വയസ്സുകാരനെ ദുബൈ പൊലീസ് കണ്ടെത്തി. ദുബൈ ഉംസുഖീനിൽ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. റസ്റ്റാറൻറിലെത്തിയ കുടുംബം ഭക്ഷണത്തിന് ഓർഡർ ചെയ്യുന്നതിനിടെ കിക്ക് സ്കൂട്ടറുമായി കുട്ടി പുറത്തിറങ്ങുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ സെക്യൂരിറ്റി ഗാർഡിനെ അറിയിച്ചതിനെ തുടർന്നാണ് ദുബൈ പൊലീസിൽ വിവരമെത്തിയത്. വൈകിയ സമയമായതിനാലും കടൽത്തീരത്തിനടുത്തായതിനാലും മാതാപിതാക്കൾ പരിഭ്രാന്തരായിരുെന്നന്ന് ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ദുബൈ ടൂറിസ്റ്റ് പൊലീസ് ഡയറക്ടർ കേണൽ മുബാറക് അൽ കെത്ബി പറഞ്ഞു. 40 മിനിറ്റ് നീണ്ട തിരച്ചിലിലാണ് കുട്ടിയെ മൂന്ന് കിലോമീറ്റർ അകലെയുള്ള ഉംസുഖീം-രണ്ടിൽ വെച്ച് കണ്ടെത്തിയെതന്ന് കേണൽ അൽ കെത്ബി പറഞ്ഞു. കുട്ടികളുമായി പുറത്തിറങ്ങുമ്പോഴും രാത്രി സമയങ്ങളിൽ സഞ്ചരിക്കുമ്പോഴും പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് ദുബൈ പൊലീസ് മാതാപിതാക്കളോട് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

