Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാല്​ വയസുകാരന്‍റെ...

നാല്​ വയസുകാരന്‍റെ പാട്ട്​ വൈറൽ; ഏറ്റെടുത്ത്​ ദുബൈ കിരീടാവകാശി, വീഡിയോ കാണാം

text_fields
bookmark_border
നാല്​ വയസുകാരന്‍റെ പാട്ട്​ വൈറൽ; ഏറ്റെടുത്ത്​ ദുബൈ കിരീടാവകാശി, വീഡിയോ കാണാം
cancel

ദുബൈ: നാല്​ വയസുകാരനായ ഫിലിപ്പിനോ ബാലന്‍റെ പാട്ട്​ ഏറ്റെടുത്ത്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. ഇൻസ്റ്റഗ്രാം സ്​റ്റോറിയായാണ്​ ഹംദാൻ ഈ പാട്ട്​ ഷെയർ ചെയ്തത്​.

നാല്​ വയസുകാരൻ കേൽ ലിം പാടിയ കവർ സോങ്ങാണ്​ ഹംദാനും ഏറ്റെടുത്തത്​. 1996ൽ പ്രശസ്തരായ ബീ ഗീസ്​ സഹോദരൻമാർ ആലപിച്ച 'ഐ നോ യൂ റൈസ്​ ഇൻ ദ മോണിങ്​ സൺ' എന്ന്​ തുടങ്ങുന്ന ഗാനമാണ്​ കേൽ ലിം പാടിയത്​. 14 സെക്കൻഡ്​ മാത്രം ദൈർഘ്യം വരുന്ന വരികൾ ഏറെ ഹൃദ്യമായാണ്​ കുട്ടി പാടിയിരിക്കുന്നത്​.

സ്ഥിരമായി ഇംഗ്ലീഷ്​, തഗലോഗക്​ ഭാഷകളിൽ കവർ സോങ്​ ആലപിക്കുന്ന കേൽ ലിമിന്‍റെ ഈ ഗാനം വൈറലായിരുന്നു. ഒന്നര മാസം മുൻപ്​ ഈ ഗാനം കേൽ ലീമിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ റീൽ ആയി പോസ്റ്റ്​ ചെയ്തിരുന്നു. ഇതുവരെ 12 ലക്ഷം പേരാണ്​ ഇത്​ കണ്ടത്​.

ശ്രദ്ധേയമായ വീഡിയോകൾ പങ്കുവെക്കുന്ന പതിവ്​ ശൈഖ്​ ഹംദാനുണ്ട്​. അടുത്തിടെ റോഡിൽ നിന്ന്​ കോൺക്രീറ്റ്​ കട്ടകൾ എടുത്തുമാറ്റുന്ന പാകിസ്താനി ഡെലിവറി ബോയ്​യുടെ വീഡിയോ ഷെയർ ചെയ്തിരുന്നു. ഇതോടെ ഇയാളെ കണ്ടെത്തുകയും നന്ദി അറിയിക്കുകയും ഉടൻ കാണാം എന്ന്​ കുറിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Four-year-old filipino boy's song goes viral
Next Story