ഷാർജ കടലിൽ മുങ്ങിയ ബോട്ടിൽനിന്ന് നാലുപേരെ രക്ഷിച്ചു
text_fieldsഷാർജ കടലിൽ മുങ്ങിയ ബോട്ടിന്റെ ദൃശ്യം
ഷാർജ: ഹംരിയ പോർട്ടിൽനിന്ന് 17 നോട്ടിക്കൽ മൈൽ അകലെ കടലിൽ ബോട്ടുമുങ്ങി അപകടത്തിൽപെട്ട നാലുപേരെ രക്ഷിച്ചു. ഒരു ഇമാറാത്തിയും മൂന്ന് ഏഷ്യൻ പൗരന്മാരുമാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ് ഗാർഡ് അംഗങ്ങൾ ബോട്ട് അപകടത്തിൽപെട്ട സ്ഥലം തിരിച്ചറിയുകയും അതിവേഗം രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. രക്ഷപ്പെടുത്തിയ നാലുപേർക്കും പ്രാഥമിക ചികിത്സയും ലഭ്യമാക്കി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. രാജ്യസുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നാഷനൽ ഗാർഡ് യൂനിറ്റിന്റെ പ്രതിബദ്ധതയാണ് രക്ഷാപ്രവർത്തനം അടിവരയിടുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

