Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാല് പുതിയ പാർക്കുകൾ...

നാല് പുതിയ പാർക്കുകൾ തുറന്നു

text_fields
bookmark_border
നാല് പുതിയ പാർക്കുകൾ തുറന്നു
cancel
camera_alt

അ​ബൂ​ദ​ബി ഷെ​ഖ്ബൂ​ത്ത് ന​ഗ​രി​യി​ൽ തു​റ​ന്ന പാ​ർ​ക്കു​ക​ളി​ലൊ​ന്ന്

അ​ബൂ​ദ​ബി: ത​ല​സ്ഥാ​ന​ത്തെ ഷെ​ഖ്ബൂ​ത്ത് ന​ഗ​രി​യി​ൽ നാ​ല് പു​തി​യ പാ​ർ​ക്കു​ക​ൾ തു​റ​ന്നു. കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ല​ങ്ങ​ൾ, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ, ബാ​ർ​ബി​ക്യൂ ഏ​രി​യ​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, മ​ര​ങ്ങ​ളും ചെ​ടി​ക​ളു​മാ​യു​ള്ള ഹ​രി​ത ഇ​ട​ങ്ങ​ൾ, മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യോ​ടെ​യാ​ണ് പു​തി​യ പാ​ർ​ക്കു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

150 ദ​ശ​ല​ക്ഷം ദി​ർ​ഹം മു​ത​ൽ​മു​ട​ക്കി​ൽ 24,575 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് പു​തി​യ പാ​ർ​ക്കു​ക​ൾ നി​ർ​മി​ച്ച​തെ​ന്ന് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. 6,565 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ര​ണ്ട്​ പാ​ർ​ക്കു​ക​ൾ. 7,188 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലും 4,257 ച​തു​ര​ശ്ര മീ​റ്റ​റി​ലു​മാ​ണ് മ​റ്റു ര​ണ്ടു പാ​ർ​ക്കു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​നോ​ദ​ത്തി​നും ഉ​ല്ലാ​സ​ത്തി​നും വ്യാ​യാ​മ​ത്തി​നും സൗ​ക​ര്യ​പ്ര​ദ​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ പാ​ർ​ക്കു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
TAGS:parks 
Next Story