Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേതന സംരക്ഷണ...

വേതന സംരക്ഷണ സംവിധാനത്തിൽ നാല് ബാങ്കുകൾ കൂടി ചേർന്നു

text_fields
bookmark_border
വേതന സംരക്ഷണ സംവിധാനത്തിൽ നാല് ബാങ്കുകൾ കൂടി ചേർന്നു
cancel

ദുബൈ: രാജ്യത്തെ തൊഴിലാളികൾക്ക് വേതന സംരക്ഷണം ഉറപ്പവരുത്തുന്നതിനായി ആരംഭിച്ച വേതന സംരക്ഷണ സംവിധാനത്തിൽ നാല് ബാങ്കുകൾ കൂടി ചേർന്നതായി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. അബൂദബി ഇസ്ലാമിക ബാങ്ക്, അൽ ഫർദാൻ എക്സ്ചേഞ്ച്, വിയോ ബാങ്ക്, ഹബീബ് ബാങ്ക് സൂറിച്ച് എന്നിവയാണ് പുതുതായി പങ്കാളികളായവർ.

തൊഴിലാളികളുടെ ശമ്പള വിതരണത്തിന്‍റെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നതിനും തൊഴിലുടമകൾക്ക് വേതന വിതരണത്തിന് കൂടുതൽ ഓപ്ഷനുകൾ അനുവദിക്കാനും ബാങ്കുകളുടെ എണ്ണം വർധിക്കുന്നത് സഹായകമാവും. സുഗമവും സുസ്ഥിരവുമായ തൊഴിൽ അന്തരീക്ഷത്തിൽ തൊഴിലാളികളുടെ വേതന സംവിധാനത്തിൽ ഉയർന്ന തലത്തിലുള്ള വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെടുത്താൻ പുതിയ നീക്കം പിന്തുണയേകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banksUAE NewsGulf NewsWage Protection Scheme
News Summary - Four more banks have joined the wage protection scheme
Next Story