എയർ അറേബ്യയിൽ ഷാർജയിലിറങ്ങി നാലു മലയാളികൾ
text_fieldsറാഷിദ് അബ്ബാസ്, നൗഷാദ്, മുഹമ്മദ് കുട്ടി, ഫാറൂഖ് എന്നിവർ എയർ അറേബ്യ വിമാനത്തിൽ
ദുബൈ: യാത്രവിലക്കുകൾക്ക് യു.എ.ഇ നൽകിയ ഇളവുകൾ ഉപയോഗപ്പെടുത്തി എയർ അറേബ്യയിൽ ഷാർജയിൽ വിമാനമിറങ്ങി നാല് മലയാളികൾ. കോഴിക്കോട് സ്വദേശികളായ റാഷിദ് അബ്ബാസ്, നൗഷാദ്, മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടി, കാസർകോട് സ്വദേശി ഫാറൂഖ് എന്നിവരാണ് പാർട്ണർ, ഇൻവെസ്റ്റർ വിസ ഉപയോഗിച്ച് യു.എ.ഇയിൽ എത്തിയത്.
ഇന്ത്യക്കാർക്ക് യാത്രവിലക്കുണ്ടെങ്കിലും ഗോൾഡൻ വിസ, സിൽവർ വിസ, ഇൻവെസ്റ്റർ വിസ, പാർട്ണർ വിസ തുടങ്ങിയ വിഭാഗങ്ങൾക്ക് യാത്രചെയ്യാൻ യു.എ.ഇ അനുമതി നൽകിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ഇവർ കോഴിക്കോട്ട് നിന്ന് ഷാർജയിലേക്ക് പറന്നത്. വിമാനത്തിൽ ഇവർ നാല് പേർ മാത്രമാണുണ്ടായിരുന്നത്. പുലർച്ച 4.40ന് പുറപ്പെട്ട വിമാനം രാവിലെ 6.40ന് ഷാർജയിലെത്തി. എയർ അറേബ്യ അധികൃതർ വഴിയാണ് ടിക്കറ്റിനും അനുമതിക്കുമായി അപേക്ഷിച്ചത്.
ദുബൈയിൽ അരൂറ ട്രാവൽസ് നടത്തുന്ന റാഷിദ് അബ്ബാസ് മുഖേനയാണ് ഇവർ യാത്രക്കായുള്ള ശ്രമങ്ങൾ നടത്തിയത്. ഒരാൾക്ക് 8500 ദിർഹം വീതമായിരുന്നു ടിക്കറ്റ് നിരക്ക്. രണ്ട് മാസത്തോളമായി നാട്ടിൽ കുടുങ്ങിയ ഇവർ സർക്കാർ നോട്ടിഫിക്കേഷൻ കണ്ടാണ് യാത്ര അനുമതി തേടിയത്. വാക്സിൻ സ്വീകരിച്ചിരുന്നില്ലെങ്കിലും ഇത്തരം യാത്രക്കാർക്ക് വാക്സിനേഷൻ നിർബന്ധമല്ലാത്തതിനാൽ തടസ്സമുണ്ടായില്ല. 10 ദിവസത്തെ സെൽഫ് ക്വാറൻറീനിലാണ് നാലുപേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

