Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ​നി​ന്ന്​...

ദു​ബൈ​യി​ൽ​നി​ന്ന്​ നാ​ല്​ ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
ദു​ബൈ​യി​ൽ​നി​ന്ന്​ നാ​ല്​ ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു
cancel
Listen to this Article

ദു​ബൈ: കോ​വി​ഡി​നെ തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച നാ​ല്​ ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി (ആ​ർ.​ടി.​എ) തീ​രു​മാ​നി​ച്ചു. ഇ​തി​ന്​ പു​റ​മെ ജു​മൈ​റ ഗോ​ൾ​ഫ്​ എ​സ്​​റ്റേ​റ്റ്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലേ​ക്ക്​ പു​തി​യ ബ​സ്​ സ​ർ​വി​സ്​ തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി. എ​ല്ലാ സ​ർ​വി​സു​ക​ളും വ്യാ​ഴാ​ഴ്ച​ തു​ട​ങ്ങും.

അ​ൽ ഗു​ബൈ​ബ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ (ഇ 100), ​അ​ൽ ഗു​ബൈ​ബ​യി​ൽ​നി​ന്ന്​ അ​ൽ​ഐ​നി​ലേ​ക്ക്​ (ഇ 201), ​ഇ​ത്തി​സ​ലാ​ത്ത്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഷാ​ർ​ജ മു​വൈ​ല​യി​ലേ​ക്ക്​ (ഇ 315), ​ഇ​ത്തി​ഹാ​ദ്​ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്ന്​ ഫു​ജൈ​റ​യി​ലേ​ക്ക്​ (ഇ 700) ​എ​ന്നി​വ​യാ​ണ്​ സ​ർ​വി​സ്.

ജു​മൈ​റ ഗോ​ൾ​ഫ്​ എ​സ്​​റ്റേ​റ്റ്​ മെ​ട്രോ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ലേ​ക്ക്​ എ​ഫ്​ 38 ബ​സാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ദു​ബൈ ​​പ്രൊ​ഡ​ക്ഷ​ൻ സി​റ്റി​യി​ലൂ​ടെ​യാ​ണ്​ ഈ ​ബ​സ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. രാ​വി​ലെ ആ​റു​ മു​ത​ൽ രാ​ത്രി 12.30 വ​രെ ഓ​രോ 20 മി​നി​റ്റി​ലും സ​ർ​വി​സ്​ ന​ട​ത്തും.

ചി​ല ​സ​ർ​വി​സു​ക​ളു​ടെ റൂ​ട്ട്​ മാ​റ്റ​വും ആ​ർ.​ടി.​എ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡ്രാ​ഗ​ൺ മാ​ർ​ട്ടി​ലേ​ക്കു​ള്ള റൂ​ട്ട്​-50 ബ​സു​ക​ൾ ഇ​നി മു​ത​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി ബ​സ്​ സ്​​റ്റേ​ഷ​നി​ലും ​പ്ര​വേ​ശി​ക്കും. എ​ൻ-30 ബ​സും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി ബ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തും. ഡി03, ​ഡി03​എ എ​ന്നി​വ ല​യി​പ്പി​ച്ച്​ ഡി 03 ​ആ​ക്കും. റൂ​ട്ട്​ 367 ബ​സു​ക​ൾ സ്കൂ​ൾ ഓ​ഫ്​ റി​സ​ർ​ച്​ സ​യ​ൻ​സി​ന്​ മു​ന്നി​ലൂ​ടെ​യും ക​ട​ന്നു​പോ​കും.

വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ ബ​സ്​ സ​ർ​വി​സു​ക​ൾ വ്യാ​പി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും പ​ഠ​ന​​ശേ​ഷം സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കു​മെ​ന്നും ആ​ർ.​ടി.​എ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ബി​സി​ന​സ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ ആ​ദി​ൽ ഷാ​കെ​രി അ​റി​യി​ച്ചു.

കോ​വി​ഡ് കാ​ല​ത്തി​നു​ മു​മ്പേ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന ബ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ അ​നു​ഗ്ര​ഹ​മാ​ണ്​. ഇ​ത്​ നി​ർ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. അ​ൽ​ഐ​ൻ - ഷാ​ർ​ജ റൂ​ട്ടി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​ന്ന​തു​മു​ത​ൽ ഷാ​ർ​ജ​യു​ടെ ബ​സ് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. ദു​ബൈ യാ​ത്ര​ക്കാ​ർ അ​ൽ​ഐ​നി​ലെ​ത്താ​ൻ ഈ ​ബ​സി​നെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.

ദു​ബൈ എ​ക്സ്പോ കാ​ല​യ​ള​വി​ൽ എ​ക്സ്പോ ന​ഗ​രി​യി​ലേ​ക്കും തി​രി​ച്ചും മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു ആ​ശ്വാ​സം. എ​ന്നാ​ൽ, എ​ക്സ്​​പോ ക​ഴി​ഞ്ഞ​തോ​ടെ ഈ ​സ​ർ​വി​സു​ക​ളും നി​ർ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Intercity bus services
News Summary - Four Intercity bus services will resume from Dubai
Next Story