Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യോമപ്രതിരോധത്തിനിടെ...

വ്യോമപ്രതിരോധത്തിനിടെ ദുബൈയിൽ വീടുകൾക്ക് മുകളിൽ അവശിഷ്ടങ്ങൾ വീണ്​ നാലു പേർക്ക് പരിക്ക്

text_fields
bookmark_border
വ്യോമപ്രതിരോധത്തിനിടെ ദുബൈയിൽ വീടുകൾക്ക് മുകളിൽ അവശിഷ്ടങ്ങൾ വീണ്​ നാലു പേർക്ക് പരിക്ക്
cancel

ദുബൈ: വിജയകരമായ വ്യോമപ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ദുബൈയിൽ നാല് പേർക്ക് പരിക്കേറ്റു. സൗത്ത്​ ദുബൈയിലെ താമസ മേഖലയിലേക്കാണ് ചീളുകൾ വീണത്. സംഭവത്തിൽ പ്രോപ്പർട്ടികൾക്ക്​ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റവർ ഏഷ്യൻ സ്വദേശികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച പല തവണ ദുബൈ താമസക്കാർ ചെറിയ പൊട്ടിത്തെറിയുടെ ശബ്ദങ്ങൾ കേട്ടിരുന്നു. ഈ ശബ്ദങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ ദുബൈ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കുവൈത്തിന്റെ ക്രൂഡ് ഓയിൽ ടാങ്കർ കപ്പലിൽ തീപിടിത്തമുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചയുണ്ടായ തീപിടുത്തം അടിയന്തര പ്രതികരണ സേനാംഗങ്ങൾ വിജയകരമായി അണച്ചതായി മീഡിയ ഓഫീസ് അറിയിച്ചു.

ടാങ്കറിലെ 24 ക്രൂ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും തുടരുകയാണെന്നും സ്ഥിതിഗതികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പൊതുജനങ്ങളെ അറിയിക്കുമെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiInjuryair defence
News Summary - Four injured in Dubai as debris falls on houses during air defense operations
Next Story