നാല് ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്ററുകൾ ഇന്നുമുതൽ പ്രവർത്തനം നിർത്തുന്നു
text_fieldsദുബൈ: പാസ്പോർട്ട്, വിസ സേവനങ്ങങൾക്കായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന നാല് ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്ററുകളുടെ (ഐ.സി.എ.സി) പ്രവർത്തനം ഒക്ടോബർ 22 വ്യാഴാഴ്ച മുതൽ അവസാനിപ്പിക്കുന്നതായി ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു.
ഈ മാറ്റത്തോടെ രാജ്യത്തുടനീളം സേവനം നൽകുന്ന കോൺസുലാർ കേന്ദ്രങ്ങളുടെ എണ്ണം 12 ആയി കുറയും. പ്രവർത്തനം നിർത്തുന്ന കേന്ദ്രങ്ങൾ -മുസഫ അൽ റീം ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്-1 ഷാർജ അൽ മജാസ്
അൽ ദാന, അൽ ഐൻ, മദീനത് സായിദ്, അൽ ദഫ്റ, ഗയാത്തി, ബർ ദുബൈ, ഷാർജ ഇന്ത്യൻ അസോസിയേഷൻ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ, കൽബ, ഖോർഫക്കാൻ തുടങ്ങിയ 12 കേന്ദ്രങ്ങളിൽ തുടർന്നും സേവനങ്ങൾ ലഭിക്കും.ഈ കേന്ദ്രങ്ങൾ രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ പ്രവർത്തിക്കും. അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കൂ.തത്കാൽ പാസ്പോർട്ട് സേവനങ്ങൾ, നവജാത ശിശുക്കളുടെ അപേക്ഷകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ (ഇ സി ), 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ എന്നിവർക്ക് മുൻകൂട്ടിയുള്ള അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ടെത്തി സേവനങ്ങൾ തേടാവുന്നതാണ്.

