Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാലു പതിറ്റാണ്ടി​െൻറ...

നാലു പതിറ്റാണ്ടി​െൻറ പ്രവാസം; മുഹമ്മദ്‌ കുട്ടി മടങ്ങുന്നു

text_fields
bookmark_border
നാലു പതിറ്റാണ്ടി​െൻറ പ്രവാസം; മുഹമ്മദ്‌ കുട്ടി മടങ്ങുന്നു
cancel
camera_alt

മു​ഹ​മ്മ​ദ്‌ കു​ട്ടി

അ​ജ്മാ​ന്‍: മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി അ​ല്ലൂ​ർ ത​യ്യി​ൽ മു​ഹ​മ്മ​ദ് കു​ട്ടി എ​ന്ന കു​ഞ്ഞി​പ്പ ഹാ​ജി 1981 ജ​നു​വ​രി​യി​ലാ​ണ് റാ​സ​ൽ​ഖൈ​മ അ​ൽ​ഗെ​യി​ൽ എ​ന്ന സ്ഥ​ല​ത്തെ​ത്തി​യ​ത്. ഒ​രു​വ​ർ​ഷം അ​റ​ബി വീ​ട്ടി​ൽ ജോ​ലി​ചെ​യ്തു. പി​ന്നീ​ട് സു​ഹൃ​ത്ത് ടി.​പി. മു​ഹ​മ്മ​ദ്‌​ക്കാ​െൻറ സ​ഹാ​യ​ത്തോ​ടു​കൂ​ടി റാ​സ​ൽ ഖൈ​മ​യി​ലെ അ​ൽ​ഗെ​യി​ൽ ഒ​രു ക​ട തു​റ​ന്നു. മൂ​ന്ന് വ​ർ​ഷം അ​വി​ടെ ജോ​ലി​ചെ​യ്തു.

1984​െൻ​റ തു​ട​ക്ക​ത്തി​ൽ അ​ടു​ത്ത വാ​ദി ലൈ​മി​ൽ ടി.​പി. മു​ഹ​മ്മ​ദ്‌​ക്കാ​െൻറ ത​ന്നെ ക​ട​യി​ൽ ജോ​ലി​ക്ക് ക​യ​റി. പി​ന്നീ​ട് ആ ​സ്​​ഥാ​പ​നം സ്വ​ന്ത​മാ​യി 37 വ​ർ​ഷം ന​ട​ത്തി. ഏ​താ​നും അ​റ​ബി​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു അ​ത്. വി​ദേ​ശി​ക​ളാ​യി​ട്ട​്​ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ല്ല റോ​ഡോ വെ​ള്ള​മോ ഇ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​യി​രു​ന്നു. താ​മ​സ​സൗ​ക​ര്യ​ത്തി​നും ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ ഫ്രീ​സ​റി​ന് മു​ക​ളി​ലാ​യി​രു​ന്നു ഉ​റ​ക്കം.

ഭ​ക്ഷ​ണം പാ​ച​കം​ചെ​യ്യാ​നോ മ​റ്റോ സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ കേ​ക്കും ജൂ​സും ആ​യി​രു​ന്നു മു​ഖ്യ​ഭ​ക്ഷ​ണം. പി​ന്നീ​ട് അ​നു​ജ​ന്മാ​രേ​യും പെ​ങ്ങ​ളു​ടെ മ​ക​നെ​യും ഈ ​സ്ഥാ​പ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. 1984 ആ​ഗ​സ്​​റ്റ്​ 15ന് ​എ​ട​ക്കു​ളം ക​ര്‍ത്തേ​രി മൈ​മൂ​ന​യെ വി​വാ​ഹം ചെ​യ്​​തു. നാ​ലു പെ​ൺ​മ​ക്ക​ളി​ൽ മൂ​ന്ന്​ പേ​രു​ടെ​യും ക​ല്യാ​ണം ക​ഴി​ഞ്ഞു. ഇ​നി​യു​ള്ള കാ​ലം കു​ടും​ബ​ത്തോ​ടൊ​പ്പം നാ​ട്ടി​ൽ ക​ഴി​യ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് മു​ഹ​മ്മ​ദ്‌ കു​ട്ടി യാ​ത്ര തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammed kutty sent off
Next Story