സ്വകാര്യമേഖലക്കും നാലുദിവസം പെരുന്നാൾ അവധി
text_fieldsദുബൈ: യു.എ.ഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും പൊതുമേഖലയിലേതിന് സമാനമായി ബലി പെരുന്നാളിനോട് അനുബന്ധിച്ച് നാല് ദിവസം അവധി ലഭിക്കും. അറഫ ദിനമായ ജൂൺ 5 വ്യാഴം മുതൽ ഞായർവരെയാണ് അവധിയെന്ന് മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ചത്. പെരുന്നാൾ അവധിദിനങ്ങൾക്കുശേഷം തിങ്കളാഴ്ചയാണ് വീണ്ടും പ്രവൃത്തിദിനം ആരംഭിക്കുക. ഷാർജ അധികൃതരും ദുബൈ സർക്കാർ മാനവവിഭവ ശേഷി വകുപ്പും നാലുദിവസം അവധി വ്യാഴാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.
മറ്റു ഗൾഫ് രാജ്യങ്ങൾക്കൊപ്പം യു.എ.ഇയിലും ചൊവ്വാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ ആറിനാണ് ബലിപെരുന്നാൾ വരുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ അധികൃതരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പെരുന്നാൾ ആഘോഷത്തിനായി നടക്കുന്നത്. വിവിധയിടങ്ങളിൽ പെരുന്നാൾ ആശംസകൾ അറിയിച്ചുള്ള അലങ്കാരങ്ങൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

