Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ...

യു.എ.ഇയിൽ പെരുന്നാളിന്​ നാലു ദിവസം അവധി

text_fields
bookmark_border
യു.എ.ഇയിൽ പെരുന്നാളിന്​ നാലു ദിവസം അവധി
cancel

ദുബൈ: യു.എ.ഇയിലെ പൊതു മേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാളിനോട്​ അനുബന്ധിച്ച്​ നാലു​ ദിവസം അവധി ലഭിക്കും. അറഫ ദിനമായ ജൂൺ അഞ്ച് വ്യാഴം മുതൽ ഞായർ വരെയാണ് അവധി. ഫെഡറൽ അതോറിറ്റി ഓഫ്​ ഹ്യൂമൺ റിസോഴ്​സസ്​ ആണ്​ ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്​. പെരുന്നാൾ അവധിദിനങ്ങൾക്ക്​ ശേഷം തിങ്കളാഴ്ചയാണ്​ വീണ്ടും പ്രവൃത്തിദിനം ആരംഭിക്കുക. സ്വകാര്യ മേഖലക്കും സമാനമായ അവധിയാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. ഇത്​ സംബന്ധിച്ച്​ മന്ത്രാലയത്തിന്‍റെ അറിയിപ്പ്​ പുറത്തുവന്നിട്ടില്ല.

മറ്റു ഗൾഫ്​ രാജ്യങ്ങൾകൊപ്പം യു.എ.ഇയിലും ചൊവ്വാഴ്ച ദുൽഹജ്ജ്​ മാസപ്പിറവി ദൃശ്യമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജൂൺ ആറിനാണ്​ ബലിപെരുന്നാൾ വരുന്നത്​. രാജ്യത്തെ വിവിധ നഗരങ്ങളിൽ അധികൃതരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ്​ പെരുന്നാൾ ആഘോഷത്തിനായി നടക്കുന്നത്​. വിവിധയിടങ്ങളിൽ പെരുന്നാൾ ആശംസകൾ അറിയിച്ചുള്ള അലങ്കാരങ്ങൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്​.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ്​ നടക്കുന്നത്​. പെരുന്നാൾ നമസ്കാരത്തിന്​ പള്ളികളും ഈദ്​ ഗാഹുകളും വരുദിവസങ്ങളിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കും. ബലി അറുക്കാൻ വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eid holidayUAE
News Summary - Four day holiday for Eid in the UAE
Next Story