യു.എ.ഇയിൽ ഈദുൽ ഫിത്റിന് നാലുദിവസം അവധി
text_fieldsദുബൈ: രാജ്യത്തെ സ്വകാര്യ, സർക്കാർ മേഖലകളുടെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ച് യു.എ.ഇ അധികൃതർ. എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും പൊതുമേഖലാ സംവിധാനങ്ങൾക്കും മാർച്ച് 19മുതൽ 22വരെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്സസ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വകാര്യ മേഖലക്ക് മാർച്ച് 19മുതൽ 21വരെയാണ് അവധി. അതേസമയം റമദാൻ 30 പൂർത്തിയായ ശേഷമാണ് പെരുന്നാൾ വരുന്നതെങ്കിൽ 22വരെ സ്വകാര്യ മേഖലക്കും അവധി ലഭിക്കും. മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി പ്രഖ്യാപിച്ചത്. രാജ്യത്ത് ഇത്തവണ മാർച്ച് 19ന്, അല്ലെങ്കിൽ 20ന് ആണ് ഈദുൽ ഫിത്ർ പ്രതീക്ഷിക്കുന്നത്. മാർച്ച് 18 അഥവാ റമദാൻ 29ന് മാസപ്പിറവി നിരീക്ഷിച്ച ശേഷം ഈദുൽ ഫിത്ർ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

