യൂത്ത് ഇന്ത്യയുടെ നാലു പുസ്തകം പ്രകാശനം ചെയ്തു
text_fields‘ബദൂവിയൻ സ്പേസ്ഷിപ്: മോഡേൺ അബൂദബിയുടെ പ്രയാണങ്ങൾ’ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ
അബ്ബാസ് സംവിധായകൻ സകരിയ്യക്ക് നൽകി പ്രകാശനം ചെയ്യുന്നു
ഷാർജ: അന്താരാഷ്ട്ര ബുക്ക് ഫെയറിൽ നാലു പുസ്തകങ്ങളുടെ പ്രകാശനത്തോടെ യൂത്ത് ഇന്ത്യയുടെ പ്രസാധക സംരംഭമായ എക്സ്പാറ്റ് അലൈവിന് തുടക്കമായി. യുവ എഴുത്തുകാരൻ ഫർഹാൻ എഴുതിയ 'ബദൂവിയൻ സ്പേസ്ഷിപ്: മോഡേൺ അബൂദബിയുടെ പ്രയാണങ്ങൾ'ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസും, അസ്റാർ എഴുതിയ 'ഹുവ: ഇലാഹി പ്രണയത്തിെൻറ വരികൾ'ഷാബു കിളിത്തട്ടിലും, അബ്ദുൽ ഖാദർ എഴുതിയ 'ഇസ്സത്ത്: ഇതിഹാസങ്ങൾ തീർത്ത ഇസ്ലാമിക പാരമ്പര്യം'റമീസ് മുഹമ്മദും, അഷ്കർ കബീറിെൻറ മാൽദീവ്സ് വർത്തമാനങ്ങൾ അശ്റഫ് താമരശ്ശേരിയും പ്രകാശനം ചെയ്തു. സംവിധായകൻ സകരിയ്യ, പ്രസാധകനായ സലീം ചങ്ങരംകുളം, സാമൂഹിക പ്രവർത്തകനായ മുബാറക് ബാകു തുടങ്ങിയവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കൂര ബുക്സുമായി ചേർന്ന് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ പുസ്തകോത്സവ വേദിയിലെ ഐ.പി.എച്ച് സ്റ്റാളിൽ ലഭ്യമാണ്.

