യു.എ.ഇയിൽ നാല് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു
text_fieldsദുബൈ: ഇറാനിൽനിന്ന് വിക്ഷേപിക്കപ്പെട്ട 4 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും യു.എ.ഇയുടെ എയർ ഡിഫൻസ് സംവിധാനങ്ങൾ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘർഷം ആരംഭിച്ച് 16ാം ദിവസമായ ഞായറാഴ്ചയും തുടർന്ന ആക്രമണങ്ങളെ വളരെ വിജയകരമായാണ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞത്. ആക്രമണങ്ങൾ ആരംഭിച്ചതിനു ശേഷം ഇതുവരെ രാജ്യത്തെ പ്രതിരോധ സംവിധാനങ്ങൾ മൊത്തത്തിൽ 298 ബാലിസ്റ്റിക് മിസൈലുകൾ, 15 ക്രൂസ് മിസൈലുകൾ, 1606 ഡ്രോണുകൾ എന്നിവ തടഞ്ഞതായും അധികൃതർ വ്യക്തമാക്കി.
ആക്രമണങ്ങളിൽ സ്വദേശികളും വിദേശികളുമടക്കം 6 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 142 പേർക്ക് ചെറിയതും മിതമായതുമായ പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ പ്രതിരോധ മന്ത്രാലയം ഉയർന്ന ജാഗ്രതയിലാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

