Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസംഘാടന മികവി​െൻറ നാലര...

സംഘാടന മികവി​െൻറ നാലര പതിറ്റാണ്ട്​; താജുക്ക മടങ്ങി

text_fields
bookmark_border
സംഘാടന മികവി​െൻറ നാലര പതിറ്റാണ്ട്​; താജുക്ക മടങ്ങി
cancel
camera_alt

താജുദ്ധീൻ

ദുബൈ: പ്രവാസി സാമൂഹിക സംഘടനകൾ കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽനിന്ന തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശിയായ താജുദ്ധീൻ (65) നാലരപതിറ്റാണ്ടി​െൻറ പ്രവാസം അവസാനിപ്പിച്ച്​ നാടണഞ്ഞു.1975 സെപ്റ്റംബർ രണ്ടിനാണ് ദുംബ്ര കപ്പലിൽ ദുബൈ പോർട്ട് റാഷിദിൽ എത്തിത്. ആറു മാസത്തോളം പെട്രോളിയം കമ്പനയിൽ ജോലി. പിന്നീട് ദുബൈ നാഷനൽ എയർ ട്രാവൽസിൽ ജോലിയിൽ പ്രവേശിച്ചു.അവിടെനിന്ന് എമിറേറ്റ്​സ്​ എയർ ലൈനിൽ സൂപ്പർവൈസർ ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഇതേ സ്​ഥാപനത്തിൽനിന്ന്​ എയർപോർട്ട് സർവിസ് ഓഫിസർ ആയാണ് താജുക്ക വിരമിച്ചത്​.

ആദ്യകാല പ്രവാസി കൂട്ടായ്മകളിലെ നിറസാന്നിധ്യമായിരുന്ന താജുദ്ധീൻ നല്ലൊരു സംഘാടകനും സാമൂഹിക പ്രവത്തകനുമാണ്. പ്രിയദർശിനിയുടെ സ്ഥാപക അംഗവും ഷാർജ ഇന്ത്യൻ അസോസിയേഷ​െൻറ ആദ്യകാല അംഗവുമാണ്‌. തൃശൂർ ജില്ലക്കാരുടെ പ്രമുഖ കൂട്ടായ്മയായ പൂരത്തി​െൻറ സജീവ പ്രവർത്തകനും കോ ഓഡിനേറ്ററുമാണ്.

ആൽഫ പാലിയേറ്റിവ് കെയർ യു.എ.ഇ ചാപ്​റ്ററി​െൻറ പ്രമുഖ സഹകാരിയുമാണ്. 20 വർഷമായി ചാമക്കാല മഹല്ല് കമ്മിറ്റി യു.എ.ഇ ചാപ്റ്റർ പ്രസിഡൻറാണ്‌. 'ഓൾഡ് സ്​റ്റുഡൻറ്സ് അസോസിയേഷൻ ഓഫ് ചാമക്കാല ഗവൺമെൻറ് മാപ്പിള ഹയർ സെക്കൻഡറി സ്‌കൂളി​െൻറ (ഒസാക്സ്)' സ്ഥാപകരിൽ പ്രമുഖനും നിലവിൽ രക്ഷാധികാരിയുമാണ്. വെൽഫെയർ അസോസിയേഷൻ ഓഫ് ചാമക്കാല എക്സ്പാറ്റ്സ് (വെയ്‌സ്) രൂപവത്​കരിച്ചപ്പോൾ സ്ഥാപക പ്രസിഡൻറ്​ ആയിരുന്നു. ദാറുൽ ഹുദാ അറബിക് കോളജി​െൻറ തൃശൂർ ജില്ല ഓഫ്‌ കാമ്പസ് 'നഹജുർറഷാദ്' കോളജ് ട്രസ്​റ്റിയും പ്രമുഖ സംഘാടകനുമാണ്. യു.എ.ഇയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനകളുമായെല്ലാം സഹകരിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ താജുദ്ധീൻ ത​െൻറ സൗഹൃദ ശൃംഖലയാണ് പ്രവാസജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടായി കാണുന്നത്.

ഔദ്യോഗിക ജീവിതത്തി​െൻറ ഭാഗമായി ചെറുതും വലുതുമായി ഒരുപാട് വ്യക്തികളെ സഹായിക്കാനും അവരുടെ പ്രശ്നങ്ങൾക്ക്​ പരിഹാരമുണ്ടാക്കാനും കഴിഞ്ഞത് ഒരു സുകൃതമായി കാണുന്നു. താജുദ്ദീ​ന്​ വിവിധ സാംസ്കാരിക സംഘടനകൾ യാത്രയയപ്പും ആദരവും സംഘടിപ്പിച്ചു.ഭാര്യ: വാഹിദ താജുദ്ധീൻ. മക്കൾ: നിയാദ് (ഇത്തിഹാദ് എയർലൈൻ), നജിദ് (എമിറേറ്റ്​സ്​ എയർലൈൻ), നഹ്‌ല. മരുമക്കൾ: അൻജും നിയാദ് (ഇത്തിസാലാത്ത്​), സഹാന നജിദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsTajukudheen returned
Next Story