നാലര പതിറ്റാണ്ടിെൻറ പ്രവാസം; ഗുരുകുലം വിജയെൻറ സേവനം ഇനി നാട്ടിൽ
text_fieldsഗുരുകുലം വിജയൻ
ദുബൈ: നാലര പതിറ്റാണ്ട് മുമ്പ് പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തുവെച്ച നാൾ മുതൽ സേവനരംഗത്ത് സജീവമായ ഗുരുകുലം വിജയൻ നാട്ടിലേക്ക് മടങ്ങുന്നു. 1975ൽ തുടങ്ങിയ പ്രവാസ ജീവിതത്തിന് വിരാമമിട്ടാണ് തിരുവനന്തപുരം ഉള്ളൂരിലേക്ക് മടങ്ങുന്നത്.
ദുബൈ പെട്രോളിയം കമ്പനിയിൽ പ്രിൻറിങ് ഡിപ്പാർട്മെൻറ് തലവനായി 25 വർഷം സേവനം അനുഷ്ഠിച്ചു. തുടർന്ന് അൽ അബ്ബാസ് ഗ്രൂപ്പിൽ 'കോപ്പി മി'യുടെ ഓപറേഷൻസ് മാനേജരായി പത്തുവർഷം ജോലി ചെയ്തു.
പിന്നീട് ഗുരുകുൽ അ ഡ്വർടൈസിങ് ആൻഡ് ഗിഫ്റ്റ് സപ്ലൈ എന്ന സ്വന്തം സ്ഥാപനം തുടങ്ങി. നിലവിൽ ഷാർജയിലെ മോണോ ഇലക്ട്രിക്കൽ കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണ്. 46 വർഷമായി വിവിധ സംഘടനകളിലൂടെ സാമൂഹിക സേവനരംഗത്ത് സജീവമാണ്.
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിെൻറയും ഇന്ത്യൻ കോൺസുലേറ്റിെൻറയും സ്റ്റേജ് കോഒാഡിനേറ്റർ ആയിരുന്നു. കൊല്ലത്തുനിന്ന് പ്രിൻറിങ് ടെക്നോളജി പാസായി സ്വന്തം പ്രിൻറിങ് യൂനിറ്റ് നടത്തിയ സമയത്താണ് ദുബൈയിലെത്തുന്നത്. 1973ൽ നിലവിൽ വന്ന ദുബൈയിലെ ആദ്യ മലയാളി സംഘടനയായ ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയാണ്.
യുനൈറ്റഡ് മലയാളി അസോസിയേഷൻ, ദുബൈ പ്രിയദർശിനി, വർക്കല നോൺ റെസിഡൻറ്‌സ് അസോസിയേഷൻ, ടെക്സാസ്, ഒ.ഐ.സി.സി, വിദ്യ ഇൻറർനാഷനൽ ചാരിറ്റബിൾ ട്രസ്റ്റ്, സേവനം (സ്ഥാപക അംഗം), ഓർമ, സംസ്കാര, ശാന്തിഗിരി സാംസ്‌കാരിക കേന്ദ്രം തുടങ്ങിയവയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു.
സ്വാതന്ത്ര്യസമര സേനാനിയും ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത ഗാന്ധിയനുമായ പരേതനായ ഗോവിന്ദെൻറ മകനാണ്. അമ്മ കുഞ്ഞുലക്ഷ്മി. ഭാര്യ: ശോഭ. മക്കൾ: നിത്യ, ധ്രുവ്. മരുമകൻ: അജിത്, മകൻ ധ്രുവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

