Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാഷ്​ട്രപിതാവിന്​...

രാഷ്​ട്രപിതാവിന്​ ആദരം; ഫൗണ്ടേഴ്​സ്​ മെമ്മോറിയല്‍ തുറന്നു

text_fields
bookmark_border
രാഷ്​ട്രപിതാവിന്​ ആദരം;  ഫൗണ്ടേഴ്​സ്​ മെമ്മോറിയല്‍ തുറന്നു
cancel
camera_alt???????????? ???????????? ???????? ??????? ???? ???????? ??? ?????? ?? ??????, ???? ???????? ??? ?????? ?? ???????, ????? ?????????????? ???????????? ??????????

അബൂദബി: രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദിനുള്ള ആദരമായി സ്​ഥിരം സ്​മാരകം ‘ഫൗണ്ടേഴ്​സ്​ മെമ്മോറിയല്‍ ഉദ്​ഘാടനം ചെയ്​തു. അബൂദബി കോർണിഷിൽ 3.3 ഹെക്​ടറിൽ ഒരുക്കിയ സ്​മാരകത്തി​​െൻറ ഉദ്​ഘാടന ചടങ്ങ്​ തിങ്കളാഴ്​ച രാത്രിയാണ്​ ആരംഭിച്ചത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ തുടങ്ങിയവർ പരിപാടിയിൽ പ​െങ്കടുത്തു.
വൈകുന്നേരം മുതൽ തന്നെ ജനങ്ങൾ ഉദ്​ഘാടന വേദിയിലെത്തിയിരുന്നു. ഉദ്​ഘാടന പരിപാടിയിൽ ശൈഖ്​ സായിദി​​െൻറ പ്രസംഗങ്ങളും ചരിത്ര മുഹൂർത്തങ്ങളും ഉൾക്കൊള്ളുന്ന വീഡിയോകൾ ഇമ്പമാർന്ന സംഗീതത്തി​​െൻറ പശ്ചാത്തലത്തിൽ പ്രദർശിപ്പിച്ചു. ലൈവ്​ സംഗീത പരിപാടിയും ഒരുക്കിയിരുന്നു.
സ്​മാരകം തുറന്ന്​ ശൈഖ്​ സായിദിന്​ ആദരമർപ്പിച്ചതിൽ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ട്വിറ്ററിൽ സന്തോഷം അറിയിച്ചു. 

ശൈഖ്​ സായിദ്​ ഒാരോ യു.എ.ഇ പൗ​​െൻറയും യു.എ.ഇയെ സ്​നേഹിക്കുന്നവരുടെയും ഹൃദയത്തിലുണ്ട്​. ശൈഖ്​ സായിദിനെ കുറിച്ച്​ എല്ലാവർ  ക്കും ഒാരോ കഥകൾ പറയാനുള്ളതിനാൽ പുതിയ സ്​മാരകം യു.എ.ഇ ജനതയെ സന്തോഷിപ്പിക്കും. ഒാരോ പൗരനും ശൈഖ്​ സായിദിനെ സ്​നേഹിക്കുന്ന മനസ്സുണ്ട്​്​. 
നമ്മുടെ ചരിത്രം ആരംഭിക്കുന്നത്​ സായിദിൽനിന്നാണെന്നും നമ്മുടെ ഭാവി അദ്ദേഹത്തി​​​െൻറ വിരൽമുദ്രകളും മൂല്യങ്ങളും ഒാർമകളും വഹിക്കുന്നത്​ തുടർന്നു​െകാണ്ടേയിരിക്കുമെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.

രാഷ്​ട്രം കെട്ടിപ്പടുക്കപ്പെട്ട മൂല്യങ്ങൾ, വിവേകം, കാഴ്​ചപ്പാട്​, മാനുഷികത എന്നിവ കൊണ്ട്​ ഭാവിതലമുറയെ പ്രചോദിപ്പിക്കുന്ന ദീപസ്​തംഭമാണ്​ ഫൗണ്ടേഴ്​സ്​ മെമ്മോറിയലെന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ട്വിറ്ററിൽ കുറിച്ചു.  സ്​മാരകത്തി​​െൻറ മധ്യത്തിലായി ഒരുക്കിയ ശൈഖ്​ സായിദി​​െൻറ രേഖാചിത്രമുൾക്കൊള്ളുന്ന സവിശേഷ കലാസൃഷ്​ടി സ്​മാരത്തി​​െൻറ പ്രധാന ആകർഷണമാണ്. കല, ലാൻഡ്​സ്​കേപ്​, കഥകൾ, ഉദ്ധരണികൾ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയവയിലൂടെ ശൈഖ്​ സായിദിനെ അറിയാൻ സാധിക്കുന്ന വിധത്തിലാണ്​ സ്​മാരകത്തി​​െൻറ രൂപകൽപന. ഇൗ വർഷം തന്നെ സന്ദർശകർക്കായി സ്​മാരകം തുറന്നുനൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfounders memorial
News Summary - founders memorial-uae-gulf news
Next Story