ദുബൈ ക്രിസാലിസ് ഇന്റര്‍നാഷനല്‍ അക്കാദമിക്ക് തറക്കല്ലിട്ടു
text_fieldsക്രിസാലിസ് ഇന്റര്‍നാഷനല്‍ അക്കാദമിയുടെ ശിലാസ്ഥാപന ചടങ്ങ്
ദുബൈ: നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എം.വി.കെ ഹോള്‍ഡിങ്സ് ഇന്റര്‍നാഷനല്‍ അക്കാദമിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ ലാന്‍ഡിലെ ലിവാനിൽ തുടക്കമായി. ബ്രിട്ടീഷ് സിലബസ് അടിസ്ഥാനമാക്കി ക്രിസാലിസ് ഇന്റര്‍നാഷനല്‍ അക്കാദമിയിൽ അടുത്ത വർഷം സെപ്റ്റംബറില്‍ അഡ്മിഷന്‍ ആരംഭിക്കും. സ്‌കൂളിൽ ഫൗണ്ടേഷൻ സ്റ്റേജ് 1 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കും.
ടീകോം സി.ഇ.ഒ അബ്ദുല്ല ഖലീഫ ബേലൂലിന്റെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടെയും വിദ്യാഭ്യാസ വിചക്ഷണരുടെയും സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപന കര്‍മ്മം. ദുബൈയിലെ പുതിയ റെസിഡന്‍ഷ്യൽ മേഖലകളിലെ കുടുംബങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയ വാഗ്ദാനമായിരുന്നു ക്രിസാലിസ് ഇന്റര്‍നാഷനല്‍ അക്കാദമിയെന്ന് നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജിങ് ഡയറക്ടറും ക്രെഡന്‍സ് ഹൈസ്‌കൂള്‍ ചെയര്‍മാനുമായ അബ്ദുല്ല നാലപ്പാട് അഹമ്മദ് പറഞ്ഞു. വിദ്യാർഥികൾക്ക് മികച്ച അന്താരാഷ്ട്ര അക്കാദമിക പരിജ്ഞാനത്തിനുമപ്പുറമുള്ള വളർച്ചയുടെ അവസരങ്ങൾ സംവിധാനിക്കുകയാണ് ക്രിസാലിസ് അക്കാഡമിയിലൂടെ ലക്ഷ്യമെന്ന് എം.വി.കെ ഹോള്‍ഡിങ്ങ്‌സ് മാനേജിങ് ഡയറക്ടര്‍ സമീര്‍ കെ. മുഹമ്മദ് പറഞ്ഞു.
നിലവില്‍ നാലപ്പാട് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെയും എം.വി.കെ ഹോള്‍ഡിങ്‌സിന്റെയും ഉടമസ്ഥതയിൽ അല്‍ഖൂസില്‍ സി.ബി.എസ്.ഇ സിലബസ് പ്രകാരമുള്ള ക്രെഡന്‍സ് ഹൈസ്‌കൂള്‍ മികച്ച അക്കാദമിക നിലവാരത്തിൽ നടന്നുവരുന്നുണ്ട്. ഇത് കൂടാതെ നാദ് അൽ ഷേബ 1ല്‍ ക്രയോണ്‍സ് നഴ്‌സറിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ക്രിസാലിസ് അക്കാദമി കെ.എച്ച്.ഡി.എയുടെ ‘എജുക്കേഷന്‍33’ വിഷന്‍ അടിസ്ഥാനമാക്കിയായിരിക്കും സ്ഥാപിക്കുക. ഇംഗ്ലണ്ടിലെ നാഷനൽ സിലബസ് പിന്തുടരുന്ന ക്രിസാലിസ് അക്കാദമിയില്‍ അറബിക്-ഇസ്ലാമിക് പഠനങ്ങളും ലഭ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

