ഫോസ ദുബൈ സ്പോർട്സ് ഡേ സമാപിച്ചു
text_fields‘ഫോസ്പോർട്സ് 2026’ എന്ന പേരിൽ ഫോസ ദുബൈ സംഘടിപ്പിച്ച സ്പോർട്സ് ഡേയിൽ
പങ്കെടുത്തവർ
ദുബൈ: ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ഫോസ) ദുബൈ ‘ഫോസ്പോർട്സ് 2026’ എന്ന പേരിൽ സംഘടിപ്പിച്ച സ്പോർട്സ് ഡേ ദുബൈയിൽ സമാപിച്ചു. വിവിധ ടീമുകൾക്ക് ജമീൽ ലത്തീഫ്, സാജിദ് ചെങ്ങോടൻ (റെഡ്), മുഹമ്മദലി മലയിൽ, റീന സലിം, ഷാഫിർ (ഗ്രീൻ), വഫ, ഹബീബ് കോഴിശ്ശേരി, ഷഫീഖ അനീസ് (യെല്ലോ), സി.കെ റാഷിദ്, യാസിർ ഹമീദ്, സജ്ജാദ്, ഹഫ്സ (ബ്ലൂ) തുടങ്ങിയവർ നേതൃത്വം നൽകി. 34 പോയന്റുകൾ നേടി റെഡ് ടീം ഒന്നാം സ്ഥാനവും 23 പോയന്റുകളുമായി ഗ്രീൻ ടീം രണ്ടാം സ്ഥാനവും 18 പോയന്റ് നേടി ബ്ലൂ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യെല്ലോ ടീം 17 പോയന്റ് നേടി.
ഫുട്ബാൾ, ബാറ്റ്മിന്റൺ, വടംവലി തുടങ്ങി 10 ഇനങ്ങളിൽ ആവേശകരമായ മത്സരങ്ങളാണ് നടന്നത്. നാവിയോ ഷിപ്പിങ് എം.ഡി സുധീർ കെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. വിജയികൾക്ക് ജമീൽ ലത്തീഫ്, എം.സി.എ നാസർ, മലയിൽ മുഹമ്മദ് അലി, സി.കെ റാഷിദ്, യാസിർ ഹമീദ്, ജലീൽ മഷ്ഹൂർ, ഹബീബ് കോഴിശ്ശേരി, നിഹാദ് മോൻ (കൺവീനർ) തുടങ്ങിയവർ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.കെ സഹീർ, സമീൽ സലാം, ഷിറോജ്, ഡോ. അനീസ് ഫരീദ്, ഒ.കെ. ഇസ്മായിൽ, ജൗഹർ, നിയാസ് അഹമ്മദ്, റഷീദ് ഓപസ്, സി.ടി. ഫാരിസ്, സി.വി സജ്ജാദ്, ഉനൈസ് പയ്യോളി, ഉസ്ന ഉസ്മാൻ, അനീസ് ചുക്കൻ, അബ്ദുല്ല കൊടപ്പന എന്നിവർ നേതൃത്വം നൽകി.
ഖൈത്തുൽ ഇമാറാത്ത് വളണ്ടിയറിങ് ടീം, മുസ്തഫ കാരയിൽ (ഫിഫ റഫറി), നബീൽ നാരങ്ങോളി, റിയാസ് ഹൈദർ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

