Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസത്തിെൻറ തിരിച്ചു വരവും കേരളത്തിലെ സംരംഭകത്വ അവസരങ്ങളും: ഒാൺലൈൻ ചർച്ചയുമായി ഫോസ
text_fieldsbookmark_border
ദുബൈ: പ്രവാസത്തിെൻറ തിരിച്ചു വരവും കേരളത്തിലെ സംരംഭകത്വ അവസരങ്ങളും എന്ന വിഷയത്തിൽ ഫാറൂഖ് കോളജ് പൂർവവിദ്യാർഥി സംഘടന ഫോസയുടെ ദുബൈ ചാപ്റ്റർ ഓൺലൈൻ ചർച്ച സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാത്രി യു.എ.ഇ സമയം രാത്രി ഏഴരക്കാണ് ഒാൺലൈൻ ചർച്ച.
സംസ്ഥാന വ്യവസായ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്, ആസ്റ്റർ ഡി.എം. ഹെൽത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, പാരിസൺസ് ഗ്രൂപ്പ് എം.ഡി എൻ.കെ.മുഹമ്മദ് അലി എന്നിവർ പങ്കെടുക്കും. ഡോ.മുനീർ ഇല്ലത്ത് മോഡറേറ്ററാവും. പങ്കടുക്കാൻ ആഗ്രഹിക്കുന്നവർ 0502767856, 0559494780 നമ്പറുകളിൽ ബന്ധപെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
