ശാസ്ത്ര ഗവേഷണ ഫോറം ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു
text_fieldsഷാര്‍ജ: സുസ്ഥിര പ്രഭാവം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന് ബഹുവിധ ശാസ്ത്ര ഗവേഷണം എന്ന ശീര്‍ഷകത്തില്‍ ഷാര്‍ജ സര്‍വ്വകലാശാല സംഘടിപ്പിച്ച 13ാം ശാസ്ത്ര ഗവേഷണ ഫോറം സുപ്രീം കൗണ് സില് അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസി മി ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സ സ് കോളേജിലെ അല്‍ റസാഹാളിലായിരുന്നു പരിപാടി. ശാസ്ത്ര ഗവേഷണ രംഗത്തേക്ക് വിദ്യാര്‍ഥികള്‍ ധാരാളമായി കടന്നു വന്നിട്ടുണ്ട്.
നിരവധി സംരംഭങ്ങളിലൂടെയും അക്കാദമിക് പരിപാടികളിലൂടെയും ശാസ്ത്ര ഗവേഷണ പരിപാടി ഏകീകരിക്കാനും അതുവഴി സുസ്ഥിര വികസന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യം വെക്കുന്നതായി ഷാര്‍ജ സര്‍വ്വകലാശാല ഡയറക്ടര്‍ ഡോ. ഹമീദ് മജുല് അല്‍ നുഹൈമി പറഞ്ഞു.
പരിപാടിയില്‍ വെച്ച് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച അധ്യാപകരെയും ഗവേഷകരെയും ശൈഖ് സുല്‍ത്താന്‍ ആദരിച്ചു. പ്രമുഖരായ നിരവധി പേര് പരിപാടിയില്‍ സന്നിഹിതരായിരുന്നു. വിദ്യഭ്യാസത്തിന്‍െറ മഹത്വവും അതുവഴി രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങളും ശൈഖ് സുല്‍ത്താന്‍ സദസിനെ ഓര്‍മപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
