നാല് പതിറ്റാണ്ട് പ്രവാസം; മുഹമ്മദലി നാട്ടിലേക്ക്
text_fieldsമുഹമ്മദലി പറമ്പൻ
അൽഐൻ: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുഹമ്മദലി നാട്ടിലേക്ക് തിരിക്കുന്നു. മലപ്പുറം, വേങ്ങര, പാലശ്ശേരിമാട് സ്വദേശി മുഹമ്മദലി പറമ്പൻ 1983 മേയ് മാസത്തിലാണ് ആദ്യമായി യു.എ.ഇയിൽ എത്തുന്നത്. ബുറൈമിയിലെ ഒരു കഫത്തീരിയയിലായിരുന്നു തുടക്കത്തിൽ ജോലി. പിന്നീട് കുറച്ചു കാലം അൽഐനിലെ സബ്ജി മാർക്കറ്റിൽ ജോലി ചെയ്തു. 1989ൽ നാട്ടിലേക്കു പോയി കുറച്ചുകാലം അവിടെ നിൽക്കേണ്ടി വന്നു.
1991ൽ തിരികെ അൽഐനിലെത്തി ശുഐബിലെ ഒരു പാലസിൽ ജോലിക്ക് കയറി. തുടർന്നുള്ള 34 വർഷം ഇതേ പാലസിൽ ആയിരുന്നു ജോലി. നാല് പതിറ്റാണ്ടോളം സംതൃപ്തമായ പ്രവാസ ജീവിതം നയിച്ച ഇദ്ദേഹം ദൈവത്തോട് നന്ദി പറയുകയാണ്. ഒപ്പം യു.എ.ഇയോടുള്ള കടപ്പാടും. അൽഐനിലെ സാമൂഹിക പ്രവർത്തങ്ങളിൽ സജീവമായ ഇദ്ദേഹം അൽഐൻ കെ.എം.സി.സി അംഗമാണ്. ആരിഫ പി.ഒ ആണ് ഭാര്യ. മക്കൾ: മുജീബ് റഹ്മാൻ (അബൂദബി), മുഹമ്മദ് ഷഫീഖ് (അൽഐൻ), മുഹമ്മദ് ആഷിഖ് (മുസഫ), ഇർഷാദ് അലി (അബൂദബി).

