നാല് പതിറ്റാണ്ട് പ്രവാസം: ജബ്ബാർ നാട്ടിലേക്ക് ‘വാസ’ യാത്രയയപ്പ് നൽകി
text_fieldsഎ.കെ. ജബ്ബാറിന് വെട്ടുകാട് ആളൂർ സ്പോർട്സ്
അസോസിയേഷൻ യു.എ.ഇ കമ്മിറ്റി നൽകിയ യാത്രയയപ്പ്
ഷാർജ: നാൽപത് വർഷത്തിലധികമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന എ.കെ. ജബ്ബാറിന് വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) യു.എ.ഇ കമ്മിറ്റി യാത്രയയപ്പ് നൽകി. സംഘടനയുടെ രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ മാനേജ്മെന്റ് കമ്മിറ്റി അംഗവുമായിരുന്ന ഇദ്ദേഹം സാമൂഹിക, സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്നു.
ഷാർജയിലെ നൈറ്റ് റൈസേഴ്സ് റസ്റ്റോറന്റിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട് അധ്യക്ഷതവഹിച്ചു. സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ ഇ.എം. ജമാൽ ഉദ്ഘാടനം ചെയ്തു. എത്തിക്സ് ടീം അംഗം സി.ആർ. സുഭാഷ് ജബ്ബാറിന് ഉപഹാരം സമർപ്പിച്ചു. ജന. സെക്രട്ടറി എ.എ. അലി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി മുഹമ്മദ് വെട്ടുകാട് (പ്രസിഡന്റ്), എ.എ. അലി ആളൂർ (ജന. സെക്രട്ടറി), സുകുമാരൻ (ട്രഷറർ), സുരേഷ് ബാബു ആളൂർ, രാധാകൃഷ്ണൻ (വൈ. പ്രസിഡന്റുമാർ), എ.എം ഫൈസൽ എ.എം, വി.എ. കരീം (ജോ:സെക്രട്ടറിമാർ), ആബിദ് ആളൂർ, താജുദ്ദീൻ വെട്ടുകാട് (കോഓഡിനേറ്റർമാർ), ഇ.എ. ജമാൽ, ബി.എം. താജുദ്ദീൻ, സി.ആർ. സുഭാഷ്, എം.കെ. അബ്ദുൾ റസാഖ്, എം.എ. ഖാസിം (എത്തിക്സ് ടീം അംഗങ്ങൾ), പി.എം. ജബ്ബാർ, പി.എച്ച്. അലിമോൻ, എ.എ. ഷംസുദ്ദീൻ, ആർ.എ. ഉസ്മാൻ, ആർ.എ. റഫീഖ്, കെ.എം. അഷറഫ്, എ.ജെ. ഷാഹിദ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. ജന. സെക്രട്ടറി എ.എ. അലി ആളൂർ സ്വാഗതവും ട്രഷറർ സുകുമാരൻ നന്ദിയും പറഞ്ഞു.

