Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബി ഫോർമുല വൺ ഗ്രാൻഡ്പ്രീ ഫൈനൽ നാളെ
text_fieldsbookmark_border
അബൂദബി : ലോകരാജ്യങ്ങളിലെ വാഹനപ്രേമികളുടെ പ്രിയ മത്സരമായ ഫോർമുല വൺ ഗ്രാൻഡ് പ്രീ കാറോട്ടത്തിനുള്ള അവസാന ഒരുക്കങ്ങൾ അബൂദബി യാസ് മറീന സർക്യൂട്ടിൽ പൂർത്തിയായി. ലോക ത്തിെൻറ പലകോണുകളിൽനിന്നായി 70,000ൽ അധികം കാറോട്ട മത്സര പ്രിയർ എത്തിക്കഴിഞ്ഞു. വ്യാഴാഴ്ച മുതൽ യാസ് മറീനയിൽ വിവിധ കച്ചേരികൾ, പാർട്ടികൾ, ൈഫ്ല പാസ്റ്റുകൾ എന്നിവ പതിനായിരങ്ങളെ ആകർഷിക്കും.
മത്സരം എല്ലായിടത്തുനിന്നും സുഗമമായി കാണാനുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. റസ്റ്റാറൻറുകളും നഗരത്തിലെ ഹോട്ടലുകളുമെല്ലാം ഗ്രാൻഡ് പ്രീയുടെ ഹരത്തിലും തിരക്കിലുമാണ്.
യാസ് ദ്വീപിൽ കാറോട്ട മത്സരത്തിനും സംഗീത കച്ചേരികൾക്കും പുറമെ 48ാം യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികളും വെടിക്കെട്ടുമെല്ലാം വരും ദിവസങ്ങളിൽ സന്ദർശകർക്ക് ഹരം പകരും.
എഫ് വൺ കാറോട്ട മത്സരത്തിെൻറ ആദ്യ പരിശീലനം ഇന്നലെ (വെള്ളിയാഴ്ച) ഉച്ചക്കുശേഷവും രണ്ടാമത്തെ പരിശീലനം വൈകീട്ട് അഞ്ചിന് നടന്നു. 90 മിനിറ്റ് ദൈർഘ്യത്തിലായിരുന്നു രണ്ടു പരിശീലനവും നടന്നത്. ഇന്ന് (ശനിയാഴ്ച) അവസാന പരിശീലനം 60 മിനിറ്റ് ദൈർഘ്യത്തിൽ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കുശേഷം നടക്കും. വൈകീട്ട് അഞ്ചിന് യോഗ്യതാ മത്സരവും നടക്കും. ഇത്തിഹാദ് എയർവേസ് അബൂദബി ഗ്രാൻഡ് പ്രീ ഫൈനൽ മത്സരം നാളെ വൈകീട്ട് 5.10ന് ആരംഭിക്കും. യാസ് ദ്വീപിലെ 5.554 കിലോമീറ്റർ ദൈർഘ്യമുള്ള യാസ് മറീന സർക്യൂട്ടിൽ 55 ലാപ്പുകളിലായാണ് അബൂദബി ഗ്രാൻഡ് പ്രീ ഫൈനൽ മത്സരം നടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story