Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ന്ന്​ വി​ജ​യി;...

അ​ന്ന്​ വി​ജ​യി; ഇ​ന്ന്​ വേഷം വിധികർത്താവി​േന്‍റത്​

text_fields
bookmark_border
അ​ന്ന്​ വി​ജ​യി; ഇ​ന്ന്​ വേഷം വിധികർത്താവി​േന്‍റത്​
cancel
camera_alt

ബീ​ഗം ഷാ​ഹി​ന വി​ജ​യി​ക​ൾ​ക്കും മ​റ്റു വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കു​മൊ​പ്പം

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി സ​ർ​ക്കാ​റി​െൻറ സാം​സ്കാ​രി​ക ഉ​ത്സ​വ​മാ​യ അ​ൽ ഹു​സ്​​ൻ ഫെ​സ്​​റ്റി​വ​ലി​ൽ വി​ധി​ക​ർ​ത്താ​വാ​യി മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി ബീ​ഗം ഷാ​ഹി​ന. 2019ൽ ​വി​ജ​യി​യാ​യ അ​തേ ത​ട്ട​ക​ത്തി​ലാ​ണ്​ ബീ​ഗം ഷാ​ഹി​ന​ക്ക്​ വി​ധി​ക​ർ​ത്താ​വി​െൻറ ക​സേ​ര​യി​ൽ ഇ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​മാ​റാ​ത്തി രു​ചി​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജ​ഡ്​​ജി​ങ്​ പാ​ന​ലി​ലെ മൂ​ന്നു​​പേ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ഇൗ ​മ​ല​യാ​ളി വീ​ട്ട​മ്മ. ഷെ​ഫു​മാ​രാ​യ ര​ഘു, മു​സ​ബ്ബ അ​ൽ കാ​ബി എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റു​ ര​ണ്ടു​ വി​ധി​ക​ർ​ത്താ​ക്ക​ൾ. അ​ബൂ​ദ​ബി​യു​ടെ ഉ​ത്ഭ​വ​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ച 250 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കോ​ട്ട​യു​ടെ പ്രാ​ധാ​ന്യം പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നും പ​ര​മ്പ​രാ​ഗ​ത ഇ​മാ​റാ​ത്തി ജീ​വി​ത രീ​തി​ക​ൾ കാ​ണി​ച്ചു​കൊ​ടു​ക്കാ​നും ഉ​ദ്ദേ​ശി​ച്ച്​ ന​ട​ത്തു​ന്ന ഉ​ത്സ​വ​മാ​ണ്​ അ​ൽ​ഹു​സ്​​ൻ ഫെ​സ്​​റ്റ്. 2019 മു​ത​ലാ​ണ്​ അ​ൽ​ഹു​സ്​​ൻ ഫെ​സ്​​റ്റി​ൽ പാ​ച​ക​മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. യു.​എ.​ഇ, അ​ർ​ജ​ൻ​റീ​ന, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ പി​ന്നി​ലാ​ക്കി​യാ​ണ്​ അ​ന്ന്​ ഷാ​ഹി​ന ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്.

ഇ​ത്ത​വ​ണ ര​ണ്ടാം സീ​സ​ൺ ന​ട​ന്ന​പ്പോ​ൾ ജ​ഡ്​​ജി​ങ്​ പാ​ന​ലി​ലേ​ക്ക്​ ഷാ​ഹി​ന​യെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' സം​ഘ​ടി​പ്പി​ച്ച 'ഡ​സ​ർ​ട്ട്​ മാ​സ്​​റ്റ​ർ' പാ​ച​ക​മ​ത്സ​ര​ത്തി​ലെ ജ​ഡ്​​ജി​ങ്​ പാ​ന​ലി​ലും ഷാ​ഹി​ന ഉ​ണ്ടാ​യി​രു​ന്നു. 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഇ​മാ​റാ​ത്ത്​ ബീ​റ്റ്​​സി​ലൂ​ടെ​യും serve it like shani എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ത​െൻറ പാ​ച​ക വൈ​ദ​ഗ്​​ധ്യം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. റ​ഷ, ഇ​ഷ, ഷെ​സ, സെ​യ്‌​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ഭ​ർ​ത്താ​വ് അ​ബ്​​ദു​ൽ റ​ഷീ​ദ് ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgeFormer winnerAl Hussein FestivalBegum ShahinaMalappuram Perinthalmanna
News Summary - Former winner of Al Hussein Festival becomes judge
Next Story