ഒമാനിൽ വാഹനാപകടം; മുൻ യു.എ.ഇ സൈനികൻ മരിച്ചു
text_fieldsഒമാനിൽ അപകടത്തിൽപ്പെട്ട കാർ
ദുബൈ: യു.എ.ഇയിൽ നിന്ന് ഒമാനിലെ സലാലയിലേക്ക് വാരാന്ത്യ അവധി ആഘോഷിക്കാൻ പോയ ഇമാറാത്തി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മുൻ യു.എ.ഇ സൈനികൻ മരിച്ചു. ഒമാനിലെ ഹൈമ റോഡിൽ ശനിയാഴ്ചയായിരുന്നു ദുരന്തം. 70 കാരനായ മുൻ സൈനികൻ മുഹമ്മദ് ഫറജ് ആണ് മരണപ്പെട്ടത്. അപകടത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ ഒമാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൾക്ക് പരിക്കില്ല. കുടുംബം സഞ്ചരിച്ച എസ്.യു.വി കാർ എതിർ ദിശയിൽ നിന്ന് വന്ന ഒമാനി പൗരന്‍റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇയാളും മരണപ്പെട്ടു. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകട വിവരം അറിഞ്ഞതെന്ന് ഫറജിന്‍റെ മറ്റൊരു മകനായ സാബ്രി അൽ തമീമിയെ ഉദ്ധരിച്ച് പ്രാദേശികൾ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഇദ്ദേഹം അടക്കം ഫറജിന് ആറു മക്കളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

