Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതാൻ...

താൻ തിമിംഗലമല്ലാത്തതിനാല്‍ സ്രാവുകളെ കുറിച്ചെഴുതില്ല -ജേക്കബ് പുന്നൂസ്

text_fields
bookmark_border
താൻ തിമിംഗലമല്ലാത്തതിനാല്‍ സ്രാവുകളെ കുറിച്ചെഴുതില്ല -ജേക്കബ് പുന്നൂസ്
cancel

റിയാദ്: പൊലീസുകാര്‍ക്ക് ബോഡി കാമറ ഏര്‍പ്പെടുത്തിയത്​ നല്ല നടപടിയാണെന്ന് കേരള മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. മറ്റുള്ളവരുടെ സ്വകാര്യതയെ അത് അപകടപ്പെടുത്തില്ലെന്ന് ഉറപ്പുവരുത്തണം. യൂണിഫോമില്‍ പിടിപ്പിച്ച കാമറയുമായി ഒരു വീട്ടിലോ സ്ഥാപനത്തിലൊ കടക്കുമ്പോള്‍ അവിടെയുള്ളവരുടെ സ്വകാര്യത ചിലപ്പോൾ അതിൽ പതിഞ്ഞേക്കാം. അതിലാണ്​ അപകടമുള്ളത്​. അതേസമയം പ്രയോജനം പൊലീസുകാർക്കും ജനങ്ങൾക്കും ഒരുപോലെയാണ്​. ഓരോ പൊലീസുകാരനും രാവിലെ ഉണരുന്നത് ഇന്നൊരു വ്യാജ ആരോപണത്തിനും ഇരയവാരുതേ എന്ന പ്രാര്‍ഥനയോടെയാണ്. ദിനേനെ ഇടപെടുന്ന സംഭവങ്ങൾ കാമറയിൽ പതിയുന്നത്​ നിജസ്ഥിതിക്കുള്ള തെളിവാകും. കേരളം ഇന്ന്​ കാമറ കണ്ണിലാണ്​. അഞ്ചുലക്ഷം സ്വകാര്യ സി.സി കാമറകളാണ് സംസ്​ഥാനത്തുള്ളത്​. അതിന്​ പുറമെ പൊലീസ്​ സ്​റ്റേഷനുകളിലും മറ്റ്​ പൊതുയിടങ്ങളിലും നിരത്തുകളിലുമെല്ലാം കാമറയുണ്ട്​. അടുത്ത കാലത്തൊന്നും ഒരു ​േലാക്കപ്പ്​ മരണവുമുണ്ടാകാത്തതിന്​ പൊലീസ്​ സ്​റ്റേഷനുകളിൽ തുറന്നിരിക്കുന്ന കാമറ കണ്ണുകളും കാരണമാണ്​. പി.എം.എഫ്​ എന്ന പ്രവാസി സംഘടനയുടെ വാർഷിക പരിപാടിയിൽ പ​െങ്കടുക്കാൻ റിയാദിലെത്തിയ അദ്ദേഹം​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു. 

ഒരു തിമിംഗലമാണെന്ന്​ തോന്നലില്ലാത്തതിനാലാണ്​ കൂടെ നീന്തിയ സ്രാവുകളെ കുറിച്ച്​ എഴുതാത്തതെന്ന്​ ആത്മകഥ എഴുതുന്നുണ്ടോ​ എന്ന ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു. എഴുതിയാലും 70 വയസിന്​ ശേഷമേ എഴുതൂ. അതൊരിക്കലും പരാതിയും കഥയുമായിരിക്കില്ല. ഡോ. ബാബു പോൾ സാറാണ്​ മികച്ച സർവീസ്​ സ്​റ്റോറി എഴുതിയിട്ടുള്ളത്​. അതുപോലൊന്നാണ്​ മനസിൽ. സഹപ്രവർത്തകരെ കുറിച്ചോ സംവിധാനത്തെ കുറിച്ചോ പറയാനുള്ളത് സർവീസിലിരിക്കുമ്പോൾ ഒൗദ്യോഗികമായി രേഖപ്പെടുത്തണം. അതിന്​ ധൈര്യം കാണിക്കാതെ രേഖപ്പെടുത്താത്ത കാര്യങ്ങൾ പിന്നീട്​ വിളിച്ചു പറയുന്നത്​ ധാർമികതക്കും പൊലീസിലെ കൂട്ടുത്തരവാദത്തിനും യോജിച്ച നടപടിയല്ല. സർക്കാറിനെയും ജനങ്ങളെയും പാഠം പഠിപ്പിക്കലല്ല പൊലീസുകാര​​​​െൻറ ജോലി. നിയമം നടപ്പാക്കലും നിയമലംഘനം നടക്കു​േമ്പാൾ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കലുമാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു​. 

താൻ ഡി.ജി.പിയായിരിക്കു​േമ്പാഴാണ്​ സംസ്ഥാനത്ത്​ ലൗ ജിഹാദ്​ ആരോപണം ഉയരുന്നത്​. ലൗ ജിഹാദ്​ എന്നൊന്നില്ല. ജിഹാദ് ലക്ഷ്യം വെക്കുന്നവന് പ്രണയിക്കാനോ പ്രണയിക്കുന്നവന് ജിഹാദിന് പോകാനോ കഴിയില്ല. വ്യത്യസ്​ത സമുദായത്തിലുള്ളവർ തമ്മിൽ പ്രണയിക്കുമ്പോൾ അവരുടെ കുടുംബങ്ങൾക്കുണ്ടാകുന്ന സ്വാഭാവിക എതിർപ്പിന്​ പുറമേ നിന്ന് ലഭിക്കുന്ന പിന്തുണയാണ് ലൗ ജിഹാദായി പിന്നീട് കോലാഹലങ്ങൾ ഉണ്ടാക്കുന്നത്. ഇതര സമുദായങ്ങളുമായി വ്യക്​തികളുടെ ഇടപഴകൽ വർധിക്കുന്നത്​ അതാത്​ സമൂഹങ്ങൾ ആർജ്ജിച്ച സാമൂഹിക സാംസ്​കാരിക സാമ്പത്തിക പുരോഗതിക്ക്​ അനുസരിച്ചാണ്​​. ഇടപഴകലിന്​ കൂടുതൽ അവസരങ്ങളുണ്ടാകുന്നു. സ്വാഭാവികമായും വ്യത്യസ്​ത സമുദായക്കാർ തമ്മിൽ പ്രണയങ്ങളുണ്ടാകുന്നതും ഇൗ വഴികളിലാണ്​. പ്രണയത്തിന്​ മതമില്ല. എന്നാലതിനെ മതത്തി​​​​െൻറ ചട്ടക്കൂടിൽ കെട്ടിയിടു​േമ്പാൾ സംഘർഷം ഉണ്ടാകുന്നു. അത്​ ലഘൂകരിക്കലാണ്​ പൊലീസി​​​​െൻറ പണി. സംഘർഷം കൂട്ടുന്ന ഒരു നടപടിയും വാക്കും പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലെന്ന്​ ലൗ ജിഹാദ്​ സംബന്ധിച്ച ടി.പി സെൻകുമാറി​​​​െൻറ പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു. 

കേരളത്തിലും തീവ്രവാദമുണ്ട്​. അതൊരു മാനസികാവസ്ഥയാണ്​. അതിലേക്ക്​ തള്ളിവിടൽ കേരളത്തിലും നടക്കുന്നു. എന്നാൽ, കേരളം അതി​​​​െൻറ ഭൂമികയൊന്നുമല്ല. ഇൻറർനെറ്റിലാണ്​ തീവ്രവാദ, ഭീകരവാദ റിക്രൂട്ടു​െമൻറുള്ളത്​. പൊലീസും ജനങ്ങളുമായുള്ള അകലം ഇന്ന്​ കുറഞ്ഞു. പണ്ട്​​ പൊലീസിന്​ ഒരു വില കൽപിച്ചിരുന്നില്ല. അതുകൊണ്ടാണ്​ ഏത്​ പൊലീസുകാരനും പറ്റും എന്ന നിസാരവത്​കരിക്കലുണ്ടായത്​. ഇന്നാ പ്രയോഗം കാലഹരണപ്പെട്ടു. പൊലീസിനെ കുറിച്ചുള്ള സമൂഹത്തി​​​​െൻറ കാഴ്​ചപ്പാട്​ തന്നെ മാറി. 

ജനങ്ങൾക്ക്​​ സുരക്ഷിതത്വ ബോധമുണ്ടാകുന്നത്​ പൊലീസിനോടുള്ള ആശ്രിതത്വത്തിലാണ്​. കേരളത്തിലെ പ്രകൃതിയുടെയും മണ്ണി​​​​െൻറയും സദാചാര മൂല്യങ്ങളുടെയും എന്തിന്​ നമ്മുടെ ഭാര്യമാരുടെയും കുട്ടികളുടെയുമെല്ലാം സംരക്ഷണ ചുമതല പൊലീസി​നാണ്​. ‘ഞാൻ എ​​​​െൻറ ഭാര്യയെ തല്ലിയാൽ നിനക്കെന്താ പൊലീസെ’ എന്ന് ചോദിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഭാര്യയെ തല്ലിയാൽ പൊലീസ്​ ഇടപെടും. ഗാർഹിക പീഡനം കുറ്റമാണ്. കുടുംബ പ്രശ്‍നങ്ങൾ പരിഹരിക്കാനും പൊലീസി​​​​െൻറ സഹായം തേടുന്നു. പൊലീസ് ഇതിനെല്ലാം പ്രാപ്തരാണ് എന്ന്​ സമൂഹത്തിന്​ ബോധ്യം വന്നുകഴിഞ്ഞു.  

ഫോ​േട്ടാ: മുൻ ഡി.ജി.പി ജേക്കബ്​ പുന്നൂസ്​ ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policegulf newsmalayalam newsJacob PunnooseFormer Kerala DGP
News Summary - Former Kerala DGP Jacob Punnoose -Gulf News
Next Story