വ്യാജരേഖ ചമച്ച കേസ്; പ്രതികളെ വെറുതെവിട്ട് കോടതി
text_fieldsറാസല്‍ഖൈമ: സ്ഥാപനത്തിലെ ടെൻഡര്‍ നടപടിയില്‍ വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന കേസില്‍ പ്രതികളായ അഞ്ചുപേരെ വെറുവിട്ട് റാക് കോടതി.
ഒരു കരാര്‍ കമ്പനിയാണ് രണ്ടു പുരുഷന്മാര്ക്കും മൂന്ന് സ്ത്രീകള്‍ക്കുമെതിരെ സിവില്‍ കേസ് നല്‍കിയത്.
കേസ് വസ്തുതകള്‍ക്ക് വിരുദ്ധമായതിനാല്‍ പ്രതികളായ അഞ്ചുപേരെയും വെറുതെ വിടുകയാണെന്നാണ് കോടതി വിധി. കമ്പനിയിലെ ഒരു ജീവനക്കാരന് വരുത്തിയ അബദ്ധത്തില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്നായിരുന്നു പ്രതികളുടെ വാദം.
വ്യാജരേഖ ചമച്ചുവെന്ന കുറ്റത്തിന് ഉപോദ്ബലകമായ തെളിവുകളുടെ അഭാവമാണ് പ്രതികളെ കുറ്റവിമുക്തമാക്കിയ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

