Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാജരേഖ, സാമ്പത്തിക...

വ്യാജരേഖ, സാമ്പത്തിക തട്ടിപ്പ്​;യു.എ.ഇയുടെ സഹായത്തോടെ പ്രതിയെ പിടികൂടി​ കുവൈത്ത്​

text_fields
bookmark_border
വ്യാജരേഖ, സാമ്പത്തിക തട്ടിപ്പ്​;യു.എ.ഇയുടെ സഹായത്തോടെ പ്രതിയെ പിടികൂടി​ കുവൈത്ത്​
cancel

ദുബൈ: വ്യാജ രേഖ ചമക്കൽ, സാമ്പത്തിക തട്ടിപ്പ്​ എന്നീ കേസുകളിൽ ​പൊലീസ്​ തിരയുന്ന പ്രതിയെ യു.എ.ഇയുടെ സഹായത്തോടെ അറസ്റ്റു ചെയ്തതായി കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസിൽ ഏഴു വർഷം തടവ്​ തടവു ശിക്ഷ വിധിച്ച ശേഷം പ്രതി മുങ്ങുകയായിരുന്നു.

യു.എ.ഇ അതോറിറ്റിയുടെ സഹായത്തോടെ കുവൈത്ത്​ ഇന്‍റർപോളാണ്​ ​പ്രതിയെ യു.എ.ഇയി വെച്ച്​ പിടികൂടിയത്​. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ​പ്രതിയെ കുവൈത്തിലേക്ക്​ നാടുകടത്താനാണ്​ തീരുമാനം. 2012നും 2018നും ഇടയിലാണ്​ കുവൈത്ത്​ കോ ഓപ്പറേറ്റീവ്​ സൊസൈറ്റിലെ നിയമ ഉപദേഷ്ടാവ്​, പൊതു പ്രതിനിധി എന്നീ പദവികൾ ദുരുപയോഗം ചെയ്ത്​​ ​വ്യാജ രേഖയുണ്ടാക്കി ഇയാൾ വൻ സാമ്പത്തിക തട്ടിപ്പ്​ നടത്തിയത്​. കുവൈത്ത്​ മുനിസിപ്പാലിറ്റി പരസ്യ പെർമിറ്റുകളിൽ ലിസ്റ്റ്​ ചെയ്തിരിക്കുന്ന തുക ഇലക്​ട്രോണിക്​ ആയി അടച്ച ശേഷം അതിൽ കൃത്രിമം നടത്തി തൊഴിലുടമക്ക്​ സമർപ്പിക്കുകയും വൻ തുക കൈക്കലാക്കുകയുമായിരുന്നു.

യു.എ.ഇയുടെ രാജ്യാന്തര സുരക്ഷ സഹകരണത്തിലെ വളർച്ചയാണ്​ അറസ്റ്റ്​ പ്രതിയുടെ സൂചിപ്പിക്കുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി.എഫ്​.ബി.ഐ, ചൈനീസ്​ അതോറിറ്റി എന്നിവരുമായി സഹകരിച്ച്​ ഇക്കഴിഞ്ഞ ഏപ്രിലിൽ 29ന്​ രാജ്യാന്തര തട്ടിപ്പ്​ ശൃംഖലയെ ദുബൈ പൊലീസ്​ തകർത്തിരുന്നു. ട്രൈ ഫോഴ്​സ്​ സെന്‍റിനൽ എന്ന പേരിൽ നടത്തിയ നീക്കത്തിലൂടെ 276 രാജ്യാന്തര കുറ്റവാളികളാണ്​ പിടിയിലായത്​. ഒമ്പത്​ തട്ടിപ്പ്​ കേന്ദ്രങ്ങൾ പൊലീസ്​ അടച്ചുപൂട്ടുകയും നിരവധി ക്രിപ്​റ്റോ കറൻസികൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaifinancial fraudforged documentsu.a.e
News Summary - Forged documents, financial fraud; Kuwait arrests suspect with UAE's help
Next Story