Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൗദിയിൽ രക്​തസാക്ഷിയായ...

സൗദിയിൽ രക്​തസാക്ഷിയായ സൈനിക​െൻറ മൃതദേഹം ഖബറടക്കി

text_fields
bookmark_border
സൗദിയിൽ രക്​തസാക്ഷിയായ സൈനിക​െൻറ മൃതദേഹം ഖബറടക്കി
cancel
camera_alt?????? ???? ??? ?? ???????? ??????? ?????? ?? ???? ?????????????????????????????

അബൂദബി: സൗദിയിലെ നജ്​റാനിൽ രക്​തസാക്ഷിയായ യു.എ.ഇ സൈനികൻ ഫസ്​റ്റ്​ കോർപറൽ സഇൗദ്​ മതാർ അലി ആൽ കഅബിയുടെ (36) മൃതദേഹം ഖബറടക്കി. വെള്ളിയാഴ്​ച ഫുജൈറയിലാണ്​ ഖബറടക്കം നടന്നത്​. ഫുജൈറ അൽ ഖുർയ പ്രദേശത്തെ അൽ തൗഹീദ്​ മസ്​ജിദിൽ നടന്ന മയ്യിത്ത്​ നമസ്​കാരത്തിൽ നാട്ടുകാരും മുതിർന്ന ഉദ്യോഗസ്​ഥരും ഉൾപ്പെടെ നിരവധി പേർ പ​െങ്കടുത്തു.

അബൂദബി അൽ ബതീൻ വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹം സൈനിക ബഹുമതികളോടെയാണ്​ സ്വീകരിച്ചത്​. നിരവധി മുതിർന്ന ഒാഫിസർമാർ സന്നിഹിതരായിരുന്നു. അൽ ഹസ്​മ്​ സ്​റ്റോം, റെസ്​റ്റോറിങ്​ ഹോപ്​ ഒാപറേഷനുകളിൽ സൗദി നേതൃത്വത്തിലുള്ള അറബ്​ സഖ്യസേനയിൽ സേവനമനുഷ്​ടിച്ച്​ വരവേയാണ്​ സഇൗദ്​ മതാർ അലി ആൽ കഅബി​ രക്​തസാക്ഷിയായത്​. ഇദ്ദേഹത്തിന്​ മാതാവും ഭാര്യയും നാല്​ കുട്ടികളുമുണ്ട്​. പിതാവ്​ ഒന്നര വർഷം മുമ്പാണ്​ നിര്യാതനായത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSaudi Arabia.
News Summary - Forces of Saudi Arabia-uae-gulf news
Next Story