Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുദ്ധവിമാനവും...

യുദ്ധവിമാനവും മുങ്ങിക്കപ്പലും കണ്ടാൽ പേടിക്കരുത്​;  ഷാർജ നിവാസികൾക്ക്​ സൈന്യത്തി​െൻറ മുന്നറിയിപ്പ്​

text_fields
bookmark_border
യുദ്ധവിമാനവും മുങ്ങിക്കപ്പലും കണ്ടാൽ പേടിക്കരുത്​;  ഷാർജ നിവാസികൾക്ക്​ സൈന്യത്തി​െൻറ മുന്നറിയിപ്പ്​
cancel
ദുബൈ: തലക്ക്​ മുകളിലൂടെ യുദ്ധവിമാനങ്ങൾ ചീറിപ്പായുകയും കടലിൽ മുങ്ങിക്കപ്പൽ പൊങ്ങിക്കിടക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടാൽ പേടിക്കരുതെന്ന് ഷാർജ നിവാസികൾക്ക്​ ​ സൈന്യത്തി​​െൻറ മുന്നറിയിപ്പ്​. സൈനികാഭ്യാസത്തി​​െൻറ ഭാഗമായാണ്​ ഇവ പ്രത്യക്ഷപ്പെടുകയെന്ന്​ തിങ്കളാഴ്​ച പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. അടുത്ത മാസം മൂന്നിനാണ്​ അഭ്യാസ പ്രകടനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നത്​. സേന നടത്തുന്ന ഏറ്റവും വലിയ ​പ്രകടനങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ്​ കരുതപ്പെടുന്നത്​. അൽ ഖാൻ തീരത്ത്​ വൈകുന്നേരമാണ്​ അഭ്യാസം നടക്കുക.എന്നാൽ എത്ര മണിക്കാണ്​ തുടങ്ങുക എന്നത്​ സംബന്ധിച്ച്​ സൂചനകളില്ല. എല്ലാത്തരം വെല്ലുവിളികളിൽ നിന്നും രാജ്യത്തെ സംക്ഷിക്കുന്നതിൽ സേനകൾക്കുള്ള കഴിവും മികവും പൊതുജനങ്ങൾക്ക്​ കാണാനുള്ള അവസരമാണ്​ ഒരുങ്ങുന്നത്​. രണ്ടാം തവണയാണ്​ സൈന്യം ഇത്തരം അഭ്യാസം സംഘടിപ്പിക്കുന്നത്​. കഴിഞ്ഞ മാർച്ചിൽ അബുദബി തീരത്താണ്​ ആദ്യം ഇത്​ സംഘടിപ്പിച്ചത്​. പ്രധാന വേദിക്ക്​ സമീപം സ്​ഥാപിക്കുന്ന വലിയ സ്​​ക്രീനിലൂടെ വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസം കാണാനുള്ള അവസരവും ഒരുക്കുന്നുണ്ട്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsforce
News Summary - force-uae-gulf news
Next Story