Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫോ​ബ്​​സ്​...

ഫോ​ബ്​​സ്​ അ​തി​സ​മ്പ​ന്ന പ​ട്ടി​ക: മ​ല​യാ​ളി​ക​ളി​ൽ യൂ​സു​ഫ​ലി ഒ​ന്നാ​മ​ത്​

text_fields
bookmark_border
ma yusufali
cancel

ദു​ബൈ: ഈ ​വ​ർ​ഷ​ത്തെ ആ​ഗോ​ള അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട്​ ഫോ​ബ്​​സ്​ മാ​ഗ​സി​ൻ. മ​ല​യാ​ളി​ക​ളി​ൽ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​ക്കാ​ണ്​​ ഒ​ന്നാം സ്ഥാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു ഒ​ന്നാ​മ​ത്. ഇ​ന്ത്യ​യി​ൽ 19ാം സ്ഥാ​ന​വും​ യൂ​സു​ഫ​ലി​ക്കാ​ണ്​. ആ​ഗോ​ള​ത​ല​ത്തി​ൽ 497ൽ​നി​ന്ന് 344ാം സ്ഥാ​ന​ത്തെ​ത്താ​നും ഇ​ദ്ദേ​ഹ​ത്തി​ന്​ സാ​ധി​ച്ചു. 7600 കോ​ടി ഡോ​ള​റാ​ണ്​ യൂ​സു​ഫ​ലി​യു​ടെ ആ​സ്തി​മൂ​ല്യം. ഇ​ദ്ദേ​ഹ​മ​ട​ക്കം 12 മ​ല​യാ​ളി​ക​ൾ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. 11600 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​മാ​യി ഇ​ന്ത്യ​യി​ൽ റി​ല​യ​ൻ​സ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​കേ​ഷ്​ അം​ബാ​നി ഒ​ന്നാ​മ​താ​യി.

20330 കോ​ടി ഡോ​ള​ർ ആ​സ്തി​യു​ള്ള ലൂ​യി വി​ട്ട​ൻ ഉ​ട​മ ബെ​ർ​ണാ​ഡ് അ​ർ​നാ​ൾ​ട്ടാ​ണ്​ ആ​ഗോ​ള അ​തി​സ​മ്പ​ന്ന​ൻ. ഇ​ലോ​ൺ മ​സ്ക് (19500 കോ​ടി ഡോ​ള​ർ), ജെ​ഫ് ബെ​സോ​സ് (19400 കോ​ടി ഡോ​ർ) എ​ന്നി​വ​രാ​ണ്​ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. ജോ​യ് ആ​ലു​ക്കാ​സ് (440 കോ​ടി ഡോ​ള​ർ), ഡോ. ​ഷം​സീ​ർ വ​യ​ലി​ൽ (350 കോ​ടി ഡോ​ള​ർ), ക്രി​സ്​ ഗോ​പാ​ല​കൃ​ഷ്ണ​ൻ (350 കോ​ടി ഡോ​ള​ർ), ര​വി പി​ള്ള (330 കോ​ടി ഡോ​ള​ർ), സ​ണ്ണി വ​ർ​ക്കി (330 കോ​ടി ഡോ​ള​ർ), ടി.​എ​സ്.​ ക​ല്യാ​ണ രാ​മ​ൻ (320 കോ​ടി ഡോ​ള​ർ), എ​സ്.​ഡി. ഷി​ബു ലാ​ൽ (200 കോ​ടി ഡോ​ള​ർ), കൊ​ച്ചൗ​സേ​പ്പ്​ ചി​റ്റി​ല​പ്പ​ള്ളി (160 കോ​ടി ഡോ​ള​ർ), ജോ​ർ​ജ്​ അ​ല​ക്സാ​ണ്ട​ർ മു​ത്തൂ​റ്റ്​ (130 കോ​ടി ഡോ​ള​ർ), ജോ​ർ​ജ്​ ജേ​ക്ക​ബ്​ മു​ത്തൂ​റ്റ്​ (130 കോ​ടി​ ഡോ​ള​ർ), ജോ​ർ​ജ്​ തോ​മ​സ്​ മു​ത്തൂ​റ്റ്​ (130 കോ​ടി ഡോ​ള​ർ), സാ​റ ജോ​ർ​ജ്​ മു​ത്തൂ​റ്റ്​ (130 കോ​ടി ഡോ​ള​ർ) എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​​ൽ ഇ​ടം​നേ​ടി​യ മ​ല​യാ​ളി​ക​ൾ. ഫോ​ബ്​​സി​ന്‍റെ അ​തി​സ​മ്പ​ന്ന​രു​ടെ​ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന സ​വി​ശേ​ഷ​ത​യും സാ​റ ജോ​ർ​ജി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMalayaliForbes ListMA Yusufali
News Summary - Forbes richest list: Yusufali tops Malayalis
Next Story