ഫോർബ്സ് ഇന്ത്യ ഉച്ചകോടി; ഗോൾഡൻ വിസയുടെ നേട്ടങ്ങൾ വിവരിച്ച് ജി.ഡി.ആർ.എഫ്.എ
text_fieldsന്യൂഡൽഹിയിൽ നടന്ന ഫോർബ്സ് ഇന്ത്യയുടെ ചടങ്ങിൽ ഡോ. നജ്ല ഉമർ അൽ ദുഖി സംസാരിക്കുന്നു
ദുബൈ: ന്യൂഡൽഹിയിൽ നടന്ന ഡി.ജി.ഇ.എം.എസ് 2025 ഫോർബ്സ് ഇന്ത്യ ഉച്ചകോടിയിൽ ആഗോള നിക്ഷേപകരെയും സംരംഭകരെയും യു.എ.ഇയിലേക്ക് ആകർഷിക്കുന്നതിൽ ഗോൾഡൻ വിസയുടെ നിർണായക പങ്കിനെക്കുറിച്ച് വിശദീകരിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ജി.ഡി.ആർ.എഫ്.എ ദുബൈയെ പ്രതിനിധീകരിച്ച് മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. നജ്ല ഉമർ അൽ ദുഖി ചടങ്ങിൽ സംസാരിച്ചു. മികച്ച ആഗോളപ്രതിഭകളെയും സംരംഭകരെയും യു.എ.ഇയിലേക്ക് ആകർഷിക്കുന്നതിൽ ഗോൾഡൻ വിസ പദ്ധതി വലിയ പങ്കാണ് വഹിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.
സംരംഭകർക്കും നിക്ഷേപകർക്കും ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം, ദുബൈ ഒരു ‘ഗ്ലോബൽ ബിസിനസ് ഇന്നൊവേഷൻ ഹബ്ബായി’ മാറ്റുന്നതിലും ഈ വിസ മോഡൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. നജ്ല പറഞ്ഞു.
അത്യാധുനിക ഡിജിറ്റൽ സേവനങ്ങളിലൂടെ സംരംഭക യാത്ര ലളിതമാക്കുകയും ബിസിനസ് വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നത് ദുബൈയിയെ ഭാവി സാധ്യതകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ്. ഇത് യു.എ.ഇയുടെ സാമ്പത്തിക ചലനാത്മകതയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അവർ വ്യക്തമാക്കി. ലോകത്തെ ഏറ്റവും ആകർഷകമായ നിക്ഷേപ-സംരംഭക കേന്ദ്രങ്ങളിൽ ഒന്നായി ദുബൈ മാറിക്കഴിഞ്ഞെന്ന് പരിപാടിയിൽ പങ്കെടുത്ത വിവിധ പ്രതിനിധികളും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

