വെല്ലുവിളികളെ അതിജീവിച്ച വനിത സംരംഭകർക്ക് ശൈഖ ജവാഹീറിെൻറ പ്രശംസ
text_fieldsവനിത സംരംഭകരെ അഭിനന്ദിക്കാൻ ശൈഖ ജവാഹീർ എത്തിയപ്പോൾ
ഷാർജ: സംരംഭക ലോകത്ത് വെല്ലുവിളികളെ അതിജീവിച്ച ധീര വനിതകളെ ഷാർജ ഭരണാധികാരിയുടെ ഭാര്യയും വുമൺ അഡ്വാൻസ്മെൻറ് എസ്റ്റാബ്ലിഷ്മെൻറ് (നാമ) ചെയർപേഴ്സനുമായ ശൈഖ ജവാഹീർ ബിൻത് മുഹമ്മദ് അൽ ഖാസിമി പ്രശംസിച്ചു.
എമിറേറ്റിെൻറ സാമ്പത്തിക പുരോഗതിയുടെ സാരഥികളാണ് അവരെന്ന് ശൈഖ ജവാഹീർ പറഞ്ഞു.
വനിതാ ബിസിനസ് ഉടമകളുടെയും സംരംഭകരുടെയും പുതിയ ആശയങ്ങൾക്ക് ഷാർജ പ്രോൽസാഹനം നൽകുന്നു.
നിക്ഷേപങ്ങൾ വർധിപ്പിക്കാനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും ഇത് സഹായിക്കുന്നു. ഷാർജയുടെ സാമൂഹിക-സാമ്പത്തിക മേഖലയിൽ ഇതിെൻറ പ്രതിഫലനമുണ്ടെന്നും ശൈഖ ജവാഹീർ പറഞ്ഞു. നാമാ ഡയറക്ടർ റീം ബിൻകറം, ആക്ടിങ് മാനേജർ മറിയം ബിൻ അൽ ശൈഖ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

